ക​ർ​ഷ​ക മി​ത്രം ജൈ​വ ഔ​ട് ല​റ്റ് പ്രവർത്തനം ആരംഭിച്ചു
Thursday, May 19, 2022 12:41 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ർ​ഷ​ക മി​ത്രം ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ ആ​ദ്യ ജൈ​വ ഔ​ട് ല​റ്റ് ന്യൂ ​യൂ​ണി​വേ​ഴ്സ​ൽ കോം​പ്ലെ​ക്സി​ൽ ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രു​ന്നൂ​റോ​ളം ക​ർ​ഷ​ക സ​മി​തി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഔ​ട് ല​റ്റ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ന്പ​നി അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ത്പ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ചെ​ടി​ക​ളും ഫ​ല​വൃ​ക്ഷ​തൈ​ക​ളും മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളും ഔ​ട് ല​റ്റി​ൽ ല​ഭ്യ​മാ​ണ്.
ച​ട​ങ്ങി​ൽ ക​ർ​ഷ​ക മി​ത്രം ര​ക്ഷ​ധി​കാ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക മി​ത്രം എം​ഡി പി.​എം. ജോ​യ്, ശാ​ന്തി​ഗി​രി ആ​ശ്ര​മം ചീ​ഫ് ച​ന്ദ്ര​ദീ​പ്ത​ൻ, ക​ർ​ഷ​ക മി​ത്രം ചെ​യ​ർ​മാ​ൻ ഡോ.​പി. രാ​ജേ​ന്ദ്ര​ൻ, പി.​സി. മോ​ഹ​ന​ൻ, കാ​ദ​ർ പ​ട്ടാ​ന്പി, സി.​എം. സു​ധീ​ഷ്, ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, ഡോ.​പി. ല​ക്ഷ്മ​ണ​ൻ, വി​ഷ്ണു വേ​ണു​ഗോ​പാ​ൽ, വി.​പി. വ​ർ​ക്കി, ഇ.​എ. ക​മ​ൽ, പ്ര​ഫ.​താ​രാ ഫി​ലി​പ്പ്, സു​രേ​ന്ദ്ര​ൻ മ​ണി​ച്ചി​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.