തൊ​ഴി​ൽ ഭീ​ഷണി: ആ​ധാ​രം എ​ഴു​ത്തു​കാ​ർ സ​മ​ര​ത്തി​ലേ​ക്ക്
Thursday, May 19, 2022 12:41 AM IST
പു​ൽ​പ്പ​ള്ളി: തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യും തു​ട​ർ​ദി​ന​ങ്ങ​ളി​ൽ തൊ​ഴി​ലി​ന് ഭീ​ഷണി​യാ​കു​ന്ന ക​രി​നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്ന് പ​ണി​മു​ട​ക്കി സ​ബ് ര​ജി​സ്ട്രാ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ സ​മ​രം ന​ട​ത്തും.
ഈ ​മാ​സം 12, 13, 14 തീ​യ​തി​ക​ളി​ൽ കൊ​ല്ല​ത്ത് ന​ട​ന്ന ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി തൊ​ഴി​ലി​ന് ഭീ​ഷ​ണി ഇ​ല്ലെ​ന്നും തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ച് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ​ട്ടം സ​ബ്ബ് ര​ജി​സ്ട്രാ ഫീ​സി​ൽ ഫോം ​രൂ​പ​ത്തി​ൽ ആ​ധാ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി. ഇ​തി​ന് എ​തി​രേ പ്ര​തി​ക​രി​ച്ച എ​ഴു​ത്തു​കാ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചും തൊ​ഴി​ൽ ഭീ​ക്ഷ​ണി ഉ​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും സ​ബ് ര​ജി​സ്ട്രാ​ർ ഓ ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ സ​മ​രം ന​ട​ത്തു​ന്ന​ത്.