ടാ​റിം​ഗ് ന​ട​ത്തി ര​ണ്ട് മാ​സം പി​ന്നി​ടും മു​ന്പ് റോ​ഡ് ത​ക​ർ​ന്നു
Thursday, May 19, 2022 12:41 AM IST
മാ​ന​ന്ത​വാ​ടി: ദു​രി​താ​ശ്വാ​സ ഫ​ണ്ടു​പ​യോ​ഗി​ച്ച് അ​ശാ​സ്ത്രീ​യ​മാ​യി റോ​ഡ് നി​ർ​മി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ മു​ട​ക്കി ര​ണ്ടു​മാ​സം മു​ന്പ് നി​ർ​മി​ച്ച മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ എ​രു​മ​ത്തെ​രു​വ് - ചെ​റ്റ​പ്പാ​ലം ബൈ​പാ​സി​ലെ റീ​ടാ​റിം​ഗാ​ണ് ര​ണ്ട് മാ​സം തി​ക​യു​ന്ന​തി​ന് മു​ന്പേ ത​ക​ർ​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്ന​ത്. ടാ​റിം​ഗി​നാ​യി ഉ​പ​യോ​ഗി​ച്ച മെ​റ്റ​ൽ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ര​ന്ന് കി​ട​ക്കു​ക​യാ​ണ്. റോ​ഡ് പ​ണി ന​ട​ക്കു​ന്പോ​ൾ​ത്ത​ന്നെ റോ​ഡ് റീ​ടാ​റിം​ഗ് ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല​ല്ല ന​ട​ക്കു​ന്ന​തെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തൊ​ന്നും ഗൗ​നി​ക്കാ​തെ​യാ​ണ് റീ​ടാ​റിം​ഗ് തു​ട​ർ​ന്ന​ത്.
പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. നാ​ട്ടു​കാ​രു​ടെ ഏ​റെ കാ​ല​ത്തെ മു​റ​വി​ളി​ക​ൾ​ക്ക് ശേ​ഷം പ​ണി പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്ത ബൈ​പാ​സ് റീ​ടാ​റിം​ഗ് പ്ര​വൃ​ത്തി​യി​ൽ അ​ഴി​മ​തി ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ഗ​ര​സ​ഭ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കു​മെ​തി​രേ രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം