അ​ച്ച​ടി സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റം: നാ​ളെ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ധ​ർ​ണ
Tuesday, May 17, 2022 11:49 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള പ്രി​ന്‍റേഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ലാ​സ്, അ​ച്ച​ടി അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​ടെ അ​നി​യ​ന്ത്രി​ത വി​ല​ക്ക​യ​റ്റ​ത്തി​ലും ജി​എ​സ്ടി നി​ര​ക്ക് വ​ർ​ധ​ന​വി​ലും പ്ര​തി​ഷേ​ധി​ച്ച് നാ​ളെ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ്, വി​വി​ധ രാ​ഷ്ടീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ വി​വി​ധ​യി​നം പേ​പ്പ​റു​ക​ൾ​ക്ക് 50 ശ​ത​മാ​ന​ത്തി​ലേ​റെ വി​ല​വ​ർ​ധി​ച്ചു. ന്യൂ​സ് പ്രി​ന്‍റ് വി​ല ഇ​ര​ട്ടി​യോ​ള​മാ​യി. ജി​എ​സ്ടി നി​ര​ക്ക് 12 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 18 ആ​യി വ​ർ​ധി​പ്പി​ച്ചു. പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്പോ​ൾ നോ​ട്ട് ബു​ക്ക്, പാ​ഠ​പു​സ്ത​ക​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ ക​ട​ലാ​സ് നി​ർ​മി​ത ഉ​ത്പന്ന​ങ്ങ​ൾ​ക്കും വി​ല വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കാ​ൻ ഇ​ത് കാ​ര​ണ​മാ​കും. ന്യൂസ് പ്രി​ന്‍റിന് ജ​നു​വ​രി​യി​ൽ 480 രൂ​പ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 850 രൂ​പ​യാ​യി വ​ർ​ധി​ച്ചു. പേ​പ്പ​റി​ന് 60 രൂ​പ​യാ​യി​രു​ന്ന​ത് 110 രൂ​പ​യാ​യും വ​ർ​ധി​ച്ചു. ഇ​ന്ത്യ​യി​ൽ ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന പേ​പ്പ​റു​ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​ക, പ്രി​ന്‍റിം​ഗി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ പേ​പ്പ​റു​ക​ളും ഉ​ത്പാ​ദി​പ്പി​ക്കാ​ൻ കേ​ര​ള പേ​പ്പ​ർ പ്രൊ​ഡ​ക്ട്സ് ലി​മി​റ്റ​ഡി​നെ പ്രാ​പ്ത​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി.​പി.​ര​ത്ന​രാ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​ജെ. ജോ​സ്, ക​ൽ​പ്പ​റ്റ മേ​ഖ​ല പ്ര​സി​ഡന്‍റ് വി.​രാ​ജ​ന​ന്ദ​ന​ൻ, സെ​ക്ര​ട്ട​റി കെ.​ശ്യാ​മ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.