പ്ര​ള​യം: എ​ക്ക​ലു​ക​ൾ നീ​ക്കം ചെ​യ്യാം
Tuesday, May 17, 2022 11:49 PM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യാ​ന​ന്ത​രം കൃ​ഷി​യി​ട​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ൽ, ചെ​ളി എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന​തി​ന് സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച മാ​ർ​ഗ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.
കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നും പ്ര​ള​യാ​ന​ന്ത​ര​മു​ള​ള എ​ക്ക​ലു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഭൂ​വു​ട​മ​ക​ൾ അ​ത​ത് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷ​ക​ളി​ൽ നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ത​ഹ​സി​ൽ​ദാ​ർ​മാ​ർ മൂ​ന്ന് ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​യെ​ടു​ക്ക​ണം. കൃ​ഷി​യി​ട​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ൽ ത​ന്നെ​യാ​ണ് നീ​ക്കം ചെ​യ്യു​ന്ന​തെ​ന്നും ആ​ഴ​ത്തി​ലു​ള​ള മ​ണ​ൽ ഖ​ന​നം ന​ട​ക്കു​ന്നി​ല്ലെ​ന്നും, നീ​ക്കം ചെ​യ്യു​ന്ന എ​ക്ക​ലു​ക​ൾ ത​ണ്ണീ​ർ ത​ട​ങ്ങ​ളോ വ​യ​ലു​ക​ളോ നി​ക​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​റ​പ്പു വ​രു​ത്ത​ണം.