ബ​ത്തേ​രി ഡി​പ്പോ​യി​ൽ നി​ന്ന് ബ​സ് സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്ത​ണം
Tuesday, May 17, 2022 11:48 PM IST
ഗൂ​ഡ​ല്ലൂ​ർ: സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ൽ നി​ന്ന് ഗൂ​ഡ​ല്ലൂ​ർ വ​ഴി മൈ​സൂ​രി​ലേ​ക്ക് കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ടി.​ടി.​ശം​സു​ദ്ദീ​ൻ ദേ​വ​ർ​ഷോ​ല കേ​ര​ള ഗ​താ​ഗ​ത മ​ന്ത്രി ആന്‍റണി രാ​ജു​വി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സ്തു​ത സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ പാ​ട്ട​വ​യ​ൽ, ബി​ദ​ർ​ക്കാ​ട്, സൂ​സം​പാ​ടി, നെ​ല്ലാ​ക്കോ​ട്ട, ദേ​വ​ർ​ഷോ​ല, പാ​ട​ന്ത​റ ഭാ​ഗ​ങ്ങ​ളി​ലെ നൂ​റു​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ ഇ​പ്പോ​ൾ ഗൂ​ഡ​ല്ലൂ​രി​ലെ​ത്തി​യാ​ണ് മൈ​സൂ​രി​ലേ​ക്കും ബെം​ഗ​ളൂ​രു​വി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന​ത്.