മീ​ൻപി​ടി​ത്തം ആ​ഘോ​ഷ​മാ​ക്കി ആ​ദി​വാ​സി യു​വാ​ക്ക​ൾ
Tuesday, May 17, 2022 11:48 PM IST
മാ​ന​ന്ത​വാ​ടി: മ​ഴ ക​ന​ത്ത് പു​ഴ​യു​ടെ ഒ​ഴു​ക്കു കൂ​ടി​യ​തോ​ടെ മ​ഴ​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ. മാ​ന​ന്ത​വാ​ടി കാ​ക്ക​ഞ്ചേ​രി​ക്ക​ടു​ത്ത് അ​ഗ്ര​ഹാ​ര​ത്തെ കോ​ള​നി​യി​ലെ ആ​ദി​വാ​സി യു​വാ​ക്ക​ളാ​ണ് പു​ഴ​യി​ൽ മീ​ൻ പി​ടി​ച്ച് മ​ഴ​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്. മ​ഴ ക​ന​ത്ത് പ​ല​രും വീ​ടു​ക​ളി​ൽ ച​ട​ഞ്ഞി​രി​ക്കു​ന്പോ​ഴാ​ണ് മീ​ൻ​പി​ടി​ക്കാ​നാ​യി ഇ​വ​ർ പു​ഴ​യി​ലേ​ക്കി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.‘ത​ന്‍റാ​ടി’ അ​ഥ​വാ ഒ​ട​ക്കു വ​ല​യി​ട്ടാ​ണ് ഇ​വ​ർ മീ​ൻ പി​ടി​ക്കു​ന്ന​ത്. കൂ​ട്ട​മാ​യി വ​ല​യി​ട്ട് മീ​ൻ​പി​ടി​ത്തം ആ​ലോ​ഷ​മാ​ക്കു​ക​യാ​ണി​വ​ർ. രാ​വി​ലെ വ​ല​യി​ട്ട് പോ​യാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഇ​വ​ർ വ​ല വ​ലി​ക്കാ​റു​ള്ള​ത്.
അ​പ്പോ​ഴേ​ക്കും ധാരാളം മീ​നു​ക​ൾ വ​ല​യി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ടാ​കും. മ​ഴ​ക്കാ​ല​ത്തി​നു മു​ൻ​ന്പും ഇ​വ​ർ വ​ല​യി​ടാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ഴ പെ​യ്ത് പു​ഴ​യി​ൽ ഒ​ഴു​ക്കു കൂ​ടി​യ​തോ​ടെ മീ​ൻ പി​ടി​ക്കാ​നു​ള്ള വ​ല​യി​ട​ൽ ഇ​വ​ർ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പു​ഴ​യു​ടെ ഒ​രു സൈ​ഡു മു​ത​ൽ മീ​റ്റ​റു​ക​ളോ​ളം വ​ലി​ക്കാ​നു​ള്ള വ​ല ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ട്.​
വ​ല​യി​ട്ട് മീ​ൻ വ​ല​യി​ൽ കു​ടു​ന്ന​ത് വ​രെ​യു​ള്ള കാ​ത്തി​രി​പ്പി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ക​യാ​ണി​വ​ർ. തി​ണ്ട​യും പു​ഴ മ​ത്തി​യും പൊ​ടി മീ​നു​ക​ളും ചെ​ന്പ​ല്ലി​യു​മെ​ല്ലാം ഇ​വ​ർ വ​ച്ചി​രി​ക്കു​ന്ന വ​ല​യി​ൽ കു​ടു​ങ്ങാ​റു​ണ്ട്. ല​ഭി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ളെ​ല്ലാം ഇ​വ​ർ പ​ങ്കി​ട്ടെ​ടു​ക്കും.
മ​ഴ ഇ​നി​യും ക​ന​ത്താ​ൽ സ​മീ​പ​ത്തെ വ​യ​ലു​ക​ളി​ലും വെ​ള്ളം ക​യ​റും. അ​പ്പോ​ൾ വ​യ​ലി​ലെ വെ​ള്ള​ത്തി​ലും ‘ത​ന്‍റാടി’​യി​ടും. മ​ഴ​ക്കാ​ലം ക​ന​ക്കു​ന്ന​തോ​ടെ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം കൂ​ടു​ത​ൽ ​മീ​ൻ വ​ല​യി​ൽ കു​ടു​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ.