താ​ന്നി​ക്ക​ലിൽ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Tuesday, May 17, 2022 12:37 AM IST
മാ​ന​ന്ത​വാ​ടി: ആ​റാ​ട്ടു​ത​റ താ​ന്നി​ക്ക​ലി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം​പാ​ഴാ​കു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ള​മാ​ണ്. ന​ഗ​ര​സ​ഭ 18,19 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന താ​ന്നി​ക്ക​ൽ പ​ന്പ്ഹൗ​സി​നു സ​മീ​പ​മാ​ണ് ജ​ല​നി​ധി​യു​ടെ കു​ടി​വൈ​ള്ള പെ​പ്പ് ലീ​ക്കാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള​ളം പാ​ഴാ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത്. പൈ​പ്പ് ക​ണ​ക്ഷ​ൻ മ​റ്റ് സ്ഥ​ല​ത്തേ​റ്റ് കൂ​ടി വ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച മു​ന്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ന്ന​തി​ന്‍റെ പി​റ്റേ​ദി​വ​സം മു​ത​ൽ പൈ​പ്പ് ലീ​ക്കാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ളം പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ​യും അ​ധി​കൃ​ത​ർ യാ​തൊ​രു ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​യും എ​ടു​ത്തി​ട്ടി​ല്ല.
അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി തീ​ർ​ത്ത ഒ​രാ​ൾ താ​ഴ്ച​യു​ള്ള കു​ഴി അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​യാ​ണ്. റോ​ഡി​ന്‍റെ തൊ​ട്ട​രി​കി​ൽ​ത്ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള കു​ഴി​യി​ൽ വെ​ള്ളം നി​റ​ഞ്ഞു കി​ട​ന്നി​ട്ടും ലീ​ക്ക് അ​ട​യ്ക്കാ​നോ കു​ഴി നി​ക​ത്താ​നോ അ​ധി​കൃ​ത​ർ ഇ​തു​വ​രെ​യും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കാ​ത്ത​ത് നാ​ട്ടു​കാ​രി​ലും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്.