ക​ർ​ഷ​ക​മി​ത്ര ജൈ​വ ഔ​ട്ട് ലെറ്റ് ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, May 17, 2022 12:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ക​ർ​ഷ​ക മി​ത്ര​യു​ടെ ജൈ​വ ഔ​ട്ട് ലെറ്റ്് ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ ന്യൂ ​യൂ​ണി​വേ​ഴ്സ​ൽ കോം​പ്ല​ക്സി​ൽ ന​ട​ക്കും. ഇ​രു​ന്നൂ​റോ​ളം ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ് ക​ന്പി​നി​യാ​യ ക​ർ​ഷ​ക മി​ത്ര രൂ​പീ​കൃ​ത​മാ​യി​ട്ട് ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. ക​ർ​ഷ​ക മി​ത്ര​യു​ടെ അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്.
ചീ​രാ​ൽ, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി, മൂ​ല​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന്പ​നി അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ ഉ​ണ്ടാ​ക്കു​ന്ന​ത്. ചെ​ടി​ക​ളും ഫ​ല വൃ​ക്ഷ തൈ​ക​ളും ഇ​തി​നോ​ട​കം വി​ത​ര​ണ​ത്തി​ന് ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. ക​ർ​ഷ​ക മി​ത്ര​യി​ലെ വൈ​ത്തി​രി​യി​ലെ ഫി​ഷ് ഫാ​മി​ൽ നി​ന്ന് മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളും മ​ത്സ്യ​വും ന​ൽ​കും. പൂ​ർ​ണ​മാ​യും ജൈ​വ രീ​തി​യി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ക​ർ​ഷ​ക മി​ത്ര അം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി വ​രു​ന്ന​ത്.
ഔ​ട്ട് ലെറ്റ്് ഉ​ദ്ഘാ​ട​നം ബ​ത്തേ​രി മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് നി​ർ​വ​ഹി​ക്കും. ക​ർ​ഷ​ക മി​ത്ര ര​ക്ഷാ​ധി​കാ​രി​യും ബ​ത്തേ​രി ബി​ഷ​പ്പു​മാ​യ ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് ക​ർ​ഷ​ക​മി​ത്ര എം​ഡി പി.​എം. ജോ​യി​യും ഔ​ട്ട് ലെറ്റ്് കോ​ഓ​ഡി​നേ​റ്റ​ർ വി​ഷ്ണു വേ​ണു​ഗോ​പാ​ലും അ​റി​യി​ച്ചു.