യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ മ​ണ്ണെ​ടു​ക്കു​ന്ന​തി​ന് നി​രോ​ധ​നം
Tuesday, May 17, 2022 12:36 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് മു​ത​ൽ ഓ​ഗ​സ്റ്റ് 31 വ​രെ ജി​ല്ല​യി​ൽ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യു​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
മ​ണ്ണി​ടി​ച്ചി​ൽ, പ്ര​ള​യം തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ടി​ഞ്ഞ് വീ​ണ് കി​ട​ക്കു​ന്ന​തും അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ള്ള​തും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി​ട്ടു​മു​ള്ള​തു​മാ​യ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​ന് നി​യ​മാ​നു​സ്രു​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാം. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ലും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ/​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കും ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.