സ്നേ​ഹ​ഭ​വ​നം താ​ക്കോ​ൽ കൈ​മാ​റി
Monday, May 16, 2022 12:06 AM IST
ക​ന്പ​ള​ക്കാ​ട്: കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് മാ​ന​ന്ത​വാ​ടി ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ച്ചോം സ​ർ​വോ​ദ​യ സ്കൂ​ളി​ന്‍റെ​യും പ​ള്ളി​ക്കു​ന്ന് ആ​ർ​സി യു​പി സ്കൂ​ളി​ന്‍റെ​യും ചു​ണ്ട​ക്ക​ര പ​ള്ളി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ചു​ണ്ട​ക്ക​ര​യി​ൽ നി​ർ​മി​ച്ച സ്നേ​ഹ​ഭ​വ​നം ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ​ല രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് സ്റ്റേ​റ്റ് ക​മ്മീ​ഷ​ണ​ർ. സ​ലോ​മി അ​ഗ​സ്റ്റി​ൻ കൈ​മാ​റി.
ഷീ​ലാ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ന​മ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​സ്യ, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ കാ​ട്ടി, ബി​എ​സ്ജി വ​യ​നാ​ട് പ്ര​സി​ഡ​ന്‍റ്ജോ​സ് പു​ന്ന​ക്കു​ഴി, വാ​ർ​ഡ് അം​ഗം ജെ​സി, എ​ൻ. ശ്രീ​ജി​ത്ത്, ചു​ണ്ട​ക്ക​ര പ​ള്ളി വി​കാ​രി ഫാ. ​ജോ​യ് പു​ല്ല​ങ്കു​ന്നേ​ൽ, ഏ​ച്ചോം സ​ർ​വോ​ദ​യ എ​ച്ച്എ​സ്എ​സ് ഫാ. ​ബി​ജു, ഷൈ​നി മൈ​ക്കി​ൾ, വി.​എം. ബാ​ല​കൃ​ഷ്ണ​ൻ, വി.​ഡി. തോ​മ​സ്, സി​സ്റ്റ​ർ രോ​ഷ്നി, ഷി​ജു സെ​ബാ​സ്റ്റ്യ​ൻ, മ​നോ​ജ് നെ​ല്ലി​യാ​നി​യി​ൽ, സി​സ്റ്റ​ർ ബീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.