ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്ക് ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണം
Thursday, May 12, 2022 11:11 PM IST
ക​ൽ​പ്പ​റ്റ: ഇ​രു​ളം സ്വ​ദേ​ശി​യും മു​ൻ പ​ബ്ലി​ക് പ്രോ​സി​ക്ക്യൂ​ട്ട​റു​മാ​യ ടോ​മി​യു​ടെ മ​ര​ണ​ത്തി​ൽ ബാ​ങ്ക് അ​ധി​കാ​രി​ക​ൾ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി അ​വ​ശ്യ​പ്പെ​ട്ടു.
യാ​തൊ​രു ത​ത്വ​ദീ​ക്ഷ​യു​മി​ല്ലാ​തെ ക്രൂ​ര​മാ​യി​ട്ടാ​ണ് ടോ​മി​യോ​ട് ബാ​ങ്ക് അ​ധി​കാ​രി​ക​ൾ പെ​രു​മാ​റി​യ​ത്. ഇ​ത്ത​ര​ത്തി​ൽ നൂ​റ് ക​ണ​ക്കി​ന് ക​ർ​ഷ​ക​രെ​യാ​ണ് ചി​ല ബാ​ങ്കു​ക​ൾ വേ​ട്ട​യാ​ടു​ന്ന​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്നും കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.