ടോ​മി​യു​ടെ ആ​ത്മ​ഹ​ത്യ ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ക​ർ​ക്ക​ശ നി​ല​പാ​ടുമൂ​ല​മെ​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും
Thursday, May 12, 2022 11:11 PM IST
പു​ൽ​പ്പ​ള്ളി: ടോ​മി​യു​ടെ മ​ര​ണം ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ഭീ​ഷ​ണി മൂ​ല​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി നാ​ട്ടു​കാ​ർ. കോ​വി​ഡും പ്ര​ള​യ​ക്കെ​ടു​തി​യും​മൂ​ലം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് നി​ത്യ ചെ​ല​വി​ന് പോ​ലും പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്പോ​ഴാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ അ​ഞ്ച​ര സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മു​ള്ള ടോ​മി​യു​ടെ വീ​ട് കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജ​പ്തി ചെ​യ്യാ​നെ​ത്തി​യ​ത്. ലോ​ണ്‍ അ​ട​യ്ക്കാ​ൻ സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​രോ​ട് ക​ര​ഞ്ഞ് അ​പേ​ക്ഷി​ച്ചി​ട്ടും ചെ​വി​കൊ​ള്ളാ​തെ ബാ​ങ്ക് അ​ധി​കൃ​ത​ർ ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലം പ്ര​യോ​ഗി​ച്ച് ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് നാ​ല് ല​ക്ഷം രൂ​പ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ​തി​ന് ശേ​ഷ​മാ​ണ് ജ​പ്തി ന​ട​പ​ടി​യി​ൽ നി​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പി​ൻ​മാ​റി​യ​ത്. വാ​യ്പ അ​ട​യ്ക്കു​ന്ന​തി​ന് സാ​വാ​കാ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ ടോ​മി​യു​ടെ ആ​ത്മ​ഹ​ത്യ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ​റ​ഞ്ഞു.