ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി ബാ​ങ്കു​ക​ൾ: ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Thursday, May 12, 2022 11:11 PM IST
പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ എ​ടു​ത്ത വാ​യ്പ കു​ടി​ശി​ക​യാ​യ​വ​രു​ടെ പേ​രി​ൽ ബാ​ങ്കു​ക​ൾ ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ക​ർ​ഷ​ക​രെ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ഇ​രി​പ്പൂ​ട്, പൂതാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​ള​ത്തും വാ​യ്പ​യെ​ടു​ത്ത ക​ർ​ഷ​ക​രു​ടെ ഭൂ​മി ജ​പ്തി ചെ​യ്യു​ന്ന​തി​നാ​യി കോ​ട​തി ഉ​ത്ത​ര​വു​മാ​യി പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ത്തി​യ​ത്. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി എ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞാ​ൽ നി​യ​മ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യാ​ൻ ഭ​യ​പ്പെ​ടു​ക​യാ​ണ്.
ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ ജ​പ്തി ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച ജ​പ്തി ന​ട​പ​ടി​ക​ളാ​ണ് പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ ഭൂ​മി ജ​പ്തി ചെ​യ്യ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ബാ​ങ്കു​ക​ൾ​ക്ക് മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ക്കു​ക​യും ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നും ക​ത്ത​യ​ക്കു​ക​യും നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് എം​പി രാ​ഹു​ൽ​ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നേ​രി​ൽ​ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു​പ്ര​യോ​ജ​ന​വു​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ബാ​ങ്കു​ക​ൾ ഇ​പ്പോ​ൾ വാ​യ്പാ​കു​ടി​ശി​ക​യു​ള്ള ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ലെ​ത്തി വാ​യ്പ പു​തു​ക്കു​ക​യോ അ​ട​ച്ചു​തീ​ർ​ക്കു​ക​യോ ചെ​യ്യാ​ത്ത പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന നി​ല​പാ​ട് ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടി​യേ​റ്റ​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ. സാ​ന്പ​ത്തി​ക​വ​ർ​ഷം ക​ഴി​ഞ്ഞ​തോ​ടെ വാ​യ്പ​യെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് പ​ലി​ശ​യും കൂ​ട്ടു​പ​ലി​ശ​യും ഉ​ൾ​പ്പെ​ടെ വ​ൻ​തു​ക​യാ​ണ് കു​ടി​ശി​ക​യാ​യി​ട്ടു​ള്ള​ത്.
ര​ണ്ട് വ​ർ​ഷ​ക്കാ​ലം മൊ​റോ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ആ ​കാ​ല​യ​ള​വി​ലെ​യും പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും കൂ​ടി വ​ൻ​തു​ക​യാ​ണ് വാ​യ്പ​യെ​ടു​ത്ത​വ​ർ അ​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​യ്പ ഒ​രു കാ​ര​ണ​വ​ശാ​ലും അ​ട​യ്ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. ബാ​ങ്കു​ക​ൾ വാ​യ്പ അ​ട​യ്ക്കു​ന്ന​തി​ന് സാ​വ​കാ​ശം ന​ൽ​കി​യാ​ൽ ലോ​ണ​ട​യ്ക്കാ​മെ​ന്ന് ക​ർ​ഷ​ക​ർ ബാ​ങ്ക് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സാ​വ​കാ​ശം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ട്.
വി​വി​ധ ബാ​ങ്കു​ക​ൾ ജ​പ്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ മേ​ഖ​ല​യി​ൽ മാ​ത്രം അ​ഞ്ഞൂ​റോ​ളം ക​ർ​ഷ​ക​രാ​ണ് ജ​പ്തി ഭീ​ഷ​ണ​യു​ടെ നി​ഴ​ലി​ൽ ക​ഴി​യു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും വാ​യ്പ കു​ടി​ശി​ക​യു​ള്ള ക​ർ​ഷ​ക​രു​ടെ ഭൂ​മി​ക​ൾ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​പ്തി ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ബാ​ങ്കു​ക​ൾ.