മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു: ആ​ശ്രി​ത നി​യ​മ​നം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നു
Thursday, May 12, 2022 11:09 PM IST
ക​ൽ​പ്പ​റ്റ: ഓ​ഫീ​സ​ർ പ​ദ​വി​യി​ലേ​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​നി​ട​യി​ൽ മ​രി​ച്ച സൈ​നി​ക​ന്‍റെ കു​ടും​ബ​ത്തി​ന് ആ​ശ്രി​ത നി​യ​മ​നം ന​ൽ​കു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് സൈ​നി​ക ക്ഷേ​മ വ​കു​പ്പ് പ്ര​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​ന്പ​ല​വ​യ​ൽ ന​രി​ക്കു​ന്ന് സ്വ​ദേ​ശി ഷാ​ലു വ​ർ​ഗീ​സി​ന്‍റെ പ​രാ​തി​യാ​ണ് ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ച​ത്.
പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​ൻ സാ​ബു പി. ​വ​ർ​ഗീ​സാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മ​രി​ച്ച​ത്. ആ​ശ്രി​ത നി​യ​മ​ന​ത്തി​നാ​യി പ​രാ​തി​ക്കാ​ര​ൻ 11 വ​ർ​ഷ​മാ​യി ശ്ര​മി​ച്ചു വ​രി​ക​യാ​ണ്. എ​ന്നാ​ൽ അ​വ​ഗ​ണ​ന​യാ​യി​രു​ന്നു ഫ​ലം. കു​ടും​ബം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്കാ​ര​നെ നേ​രി​ൽ കേ​ട്ട് പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഈ ​നി​ർ​ദേ​ശ​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.