ഇ​ന്ന് ജീ​വ​ന​ക്കാ​രു​ടെ ക​ലാ​സ​ന്ധ്യ
Thursday, May 12, 2022 11:09 PM IST
ക​ൽ​പ്പ​റ്റ: എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 6.30ന് ​ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. രാ​വി​ലെ 11ന് ​കൽപ്പറ്റ എസ്കെഎംജെ സ്കൂളിലെ പ്ര​ധാ​ന വേ​ദി​യി​ൽ സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​വും തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മം ത​ട​യ​ൽ നി​യ​വ​മും എ​ന്ന വി​ഷ​യ​ത്തി​ൽ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് സെ​മി​നാ​ർ ന​ട​ക്കും. ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ കെ.​വി. ആ​ശാ​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി. ​ഹ​ഫ്സ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​ഡ്വ.​ഗ്ലോ​റി ജോ​ർ​ജ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. വൈ​കു​ന്നേ​രം മൂ​ന്നി​ന് ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് ജി​എ​സ്ടി പു​തി​യ മാ​റ്റ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ അ​വ​ത​രി​പ്പി​ക്കും. ജി​ല്ലാ സ്റ്റേ​റ്റ് ടാ​ക്സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​സി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടാ​ക്സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ.​സി. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 5.30 ന് ​ക​ണി​യാ​ന്പ​റ്റ ചി​ൽ​ഡ്ര​ൻ​സ് ഹോം ​വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ ഡാ​ൻ​സ് അ​വ​ത​രി​പ്പി​ക്കും. ആ​റി​ന് എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള സ​മാ​പ​ന സ​മ്മേ​ള​നം വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 6.30ന് ​ജീ​വ​ന​ക്കാ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.