മെ​ഗാ​വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ൽ കു​ത്തി​വ​യ്പ്പെ​ടു​ത്തത് 8557 പേർ
Saturday, January 29, 2022 12:34 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടു ദി​വ​സ​ത്തെ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ളി​ൽ കു​ത്തി​വ​യ്പ്പെ​ടു​ത്ത​ത് ആ​കെ 8557 പേ​ർ. ല​ക്ഷ്യം വ​ച്ച 7500 നേ​ക്കാ​ളും ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നാ​യി ക്യാ​ന്പു​ക​ളി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ മാ​ത്രം 4355 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. 18 നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള 3815 ഉം 15 ​നും 17 നും ​ഇ​ട​യി​ലു​ള്ള 630 പേ​രും. 1170 പേ​രു​ടേ​ത് ബൂ​സ്റ്റ​ർ ഡോ​സു​മാ​ണ്. ആ​ദ്യ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച 4196 പേ​ർ വാ​ക്സി​നെ​ടു​ത്തി​രു​ന്നു.

അ​ന്പ​ല​വ​യ​ൽ ഒ​ഴി​കെ​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 75 പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ന​ട​ന്ന​ത്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന​ത് കൂ​ടി​യാ​ണ് മെ​ഗാ​വാ​ക്സി​നേ​ഷ​ൻ യ​ജ്ഞ​ത്തി​ന്‍റെ മു​ഖ്യ ല​ക്ഷ്യം.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധി​കൃ​ത​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, ട്രൈ​ബ​ൽ പ്രൊ​മോ​ട്ട​ർ​മാ​ർ, സ്കൂ​ൾ കോ​ള​ജ് അ​ധ്യാ​പ​ക​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ആ​ദി​വാ​സി മേ​ഖ​ല​യി​ലു​ള്ള​വ​രെ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ച്ച​ത്. കോ​ള​നി​ക​ളി​ൽ നി​ന്നും ക്യാ​ന്പു​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി.

നെൻമേനി പ​ഞ്ചാ​യ​ത്തി​ലെ അ​ന്പ​ല​കു​ന്ന് കോ​ള​നി, നൂ​ൽ​പ്പു​ഴ​യി​ലെ ന​ന്പി​ക്കൊ​ല്ലി, പൂ​താ​ടി​യി​ലെ ഇ​രു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.