ശ​ശി​മ​ല കു​ന്ന​ത്തു​ക​വ​ല പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം
Saturday, January 29, 2022 12:34 AM IST
പു​ൽ​പ്പ​ള്ളി: ശ​ശി​മ​ല, കു​ന്ന​ത്തു​ക​വ​ല മ​ല​യ​ടി​വാ​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ർ വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ രാ​ജ​ൻ അ​മ​രി​യാ​ട്ട്, ബ്രി​ജേ​ഷ് കാ​ട്ടാം​കോ​ട്ടി​ൽ, ബ​ഥ​നി കോ​ണ്‍​വെ​ന്‍റ്, രാ​രി​ച്ച​ൻ മ​ണ്ണും​പു​റം, ജോ​സ്കു​ട്ടി കാ​ര​ക്കാ​ട്ടി​ൽ, വ​ർ​ക്കി എ​ന്നി​വ​രു​ടെ തെ​ങ്ങ്, വാ​ഴ, ക​മു​ക്, ക​പ്പ തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

വ​നാ​തി​ർ​ത്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ട്ര​ഞ്ച്, ഫെ​ൻ​സിം​ഗു​ക​ൾ ത​ക​ർ​ത്താ​ണ് ആ​ന​ക്കൂ​ട്ട​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന​ത്. ഇ​തു​മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ആ​ന​ക​ളെ തു​ര​ത്താ​ൻ ക​ഴി​യാ​ത്ത​വ​സ്ഥ​യാ​ണ്. പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ വ​നം​വ​കു​പ്പി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​യു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വ​ന​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.