ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ൾ അ​ട​ച്ചി​ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ബോ​ഡി ബി​ൽ​ഡിം​ഗ് അ​സോ​സി​യേ​ഷ​ൻ
Saturday, January 29, 2022 12:34 AM IST
മാ​ന​ന്ത​വാ​ടി: ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ൾ അ​ട​ച്ചി​ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ബോ​ഡി ബി​ൽ​ഡിം​ഗ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് പ​ത്ത് പേ​രെ വ​ച്ച് സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. കൃ​ഷ്ണ​കു​മാ​റും നേ​താ​ക്ക​ളും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ജിം​നേ​ഷ്യം ആ​വ​ശ്യ സ​ർ​വീ​സാ​യി പ്ര​ഖ്യാ​പി​ക്ക​ണം. മ​നു​ഷ്യ ശ​രീ​ര​ത്തെ വ്യാ​യാ​മം വ​ഴി ആ​രോ​ഗ്യ​വാ​ൻ​മാ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജിം​നേ​ഷ്യ​ങ്ങ​ളും ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ത്തി​ന് മാ​ത്ര​മേ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ​യും മ​റ്റ് രോ​ഗ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു എ​ന്ന സ​ത്യം നി​ല​നി​ൽ​ക്കെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്ന് പ​റ​യു​ന്ന​ത് ന്യാ​യീകരി​ക്കാ​ൻ ക​ഴി​യി​ല്ലെന്നും ബോ​ഡി ബി​ൽ​ഡിം​ഗ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള പറഞ്ഞു.