‘കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​ന്ന​തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണും’
Saturday, January 29, 2022 12:33 AM IST
പു​ൽ​പ്പ​ള്ളി: പ​യ്യം​പ​ള്ളി റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ കു​ടി​വെ​ള്ളം വി​ത​ര​ണം മു​ട​ങ്ങി​യ​തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണാ​ൻ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കാ​പ്പി​സെ​റ്റ് മു​ത​ൽ താ​ന്നി​ത്തെ​രു​വ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഴ്ച​ക​ളാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ജ​ല​നി​ധി അ​ധി​കൃ​ത​രും ത​മ്മി​ൽ ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് റോ​ഡ് ക​രാ​റു​കാ​ര​ന്‍റെ​യും ജ​ല​നി​ധി​യു​ടെ​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ന്‍റ് ടി.​എ​സ്. ദി​ലി​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​ടി. ക​രു​ണാ​ക​ര​ൻ, ജോ​ളി ന​രി​തൂ​ക്കി​ൽ, ശ്രീ​ദേ​വി മു​ല്ല​ക്ക​ൽ, മ​ണി പാ​ന്പ​നാ​ൽ, ബാ​ബു ക​ണ്ട​ത്തി​ൻ​ക​ര, സെ​ക്ര​ട്ട​റി വി.​ഡി. തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി