പു​ൽ​പ്പ​ള്ളി​യി​ൽ എ​ക്സൈ​സ് ഓ​ഫീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​ം
Saturday, January 29, 2022 12:33 AM IST
പു​ൽ​പ്പ​ള്ളി: കേ​ര​ള ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ബ​നി​ന​ദി വ​ഴി ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​ത് വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ എ​ക്സൈ​സ് ഓ​ഫീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

തോ​ൽ​പ്പെ​ട്ടി ചെ​ക്ക് പോ​സ്റ്റി​ലും ബാ​വ​ലി, മു​ത്ത​ങ്ങ തു​ട​ങ്ങി​യ ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും എ​ക്സൈ​സും പോ​ലീ​സും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ക​ബ​നി തീ​രം വ​ഴി ല​ഹ​രി ക​ട​ത്ത് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി.
പോ​ലീ​സും എ​ക്സൈ​സും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്പോ​ഴും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന വ​ർ​ധി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​രി​ക്കു​ക​യാ​ണ്. ബൈ​ര​ക്ക​പ്പ, മ​ര​ക്ക​ട​വ്, കൊ​ള​വ​ള്ളി, ഗൃ​ഹ​ന്നൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ല​ഹ​രി വി​ൽ​പ്പ​ന. ടൂ​റി​സ്റ്റു​ക​ൾ എ​ന്ന വ്യാ​ജേ​ന എ​ത്തി​യാ​ണ് ക​ഞ്ചാ​വ് ഇ​വി​ടെ നി​ന്നും ക​ട​ത്തു​ന്ന​ത്. പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നും പു​ല​ർ​ച്ചെ​യു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ലും ക​ഞ്ചാ​വ് ക​ട​ന്നു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണ്.

പോ​ലീ​സും എ​ക്സൈ​സും പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളു​മാ​യി സ​ജീ​വ​മാ​കു​ന്പോ​ഴും പു​ൽ​പ്പ​ള്ളി മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന വ​ർ​ധി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ബ​ത്തേ​രി, മീ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് എ​ക്സൈ​സ് സം​ഘം എ​ത്തു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ പു​ൽ​പ്പ​ള്ളി​യി​ലോ പെ​രി​ക്ക​ല്ലൂ​രോ എ​ക്സൈ​സ് ഓ​ഫീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.