റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 25, 2022 11:21 PM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച എ​ണ്‍​പ​തു​ക​വ​ല മൂ​ന്നു​പാ​ലം അ​റു​പ​തു​ക​വ​ല റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​നെ​ല്ലി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​എം. സു​ശീ​ല നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​ഴ്സി ബെ​ന്നി, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് നെ​ല്ലേ​ടം, പു​ഷ്പ നാ​രാ​യ​ണ​ൻ, സു​ധ ന​ട​രാ​ജ​ൻ, മാ​ത്തു​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.