കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്പോ​ഴും ബാ​ങ്കു​ക​ളി​ൽ വ​ൻ തി​ര​ക്ക്
Tuesday, January 25, 2022 11:20 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്പോ​ഴും പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ ബാ​ങ്കു​ക​ളി​ൽ വ​ൻ​തി​ര​ക്ക്. ഇ​തു മൂ​ലം ഇ​ട​പാ​ടു​കാ​രും ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ൽ. ഒ​ട്ടു​മി​ക്ക സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ബാ​ങ്കു​ക​ൾ വ​ഴി​യാ​യ​തോ​ടെ ബാ​ങ്കു​ക​ളി​ൽ തി​ര​ക്കേ​റു​ക​യാ​ണ്. രാ​വി​ലെ ബാ​ങ്കു​ക​ൾ തു​റ​ക്കും മു​ന്പേ ഇ​ട​പാ​ടു​കാ​ർ കൂ​ട്ട​മാ​യെ​ത്തി​യി​രി​ക്കും. വാ​യ്പ​ക​ൾ​ക്ക് പു​റ​മേ വി​വി​ധ സ​ബ്സി​ഡി​ക​ൾ, കു​ടും​ബ​ശ്രീ അ​ട​വ്, മ​ണി ട്രാ​ൻ​സ്ഫ​ർ തു​ട​ങ്ങി​യ ഒ​ട്ടേ​റെ ആ​വ​ശ്യ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് തി​ര​ക്കു​മൂ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​നാ​വു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്.

ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളി​ലാ​ണ് ഏ​റെ തി​ര​ക്ക്. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഏ​ജ​ൻ​സി​യും സ്ഥ​ല​ത്തെ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളാ​ണ്. കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു​ള്ള വാ​യ്പ​യ്ക്കും മ​റ്റും പ​ല​വ​ട്ടം ബാ​ങ്കി​ലെ​ത്ത​ണം. സ്ഥ​ല​പ​രി​ശോ​ധ​ന​യും മ​റ്റും ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​മ​യം കി​ട്ടാ​ത്ത​താ​ണ് കാ​ര​ണം. കു​ടും​ബ​ശ്രീ​യു​ടെ മ​റ്റ് സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളു​ടെ​യും ഇ​ട​പാ​ടു​ക​ളു​ള്ള ബാ​ങ്കി​ൽ ചി​ല ദി​വ​സ​ങ്ങ​ളി​ൽ ക​യ​റി ചെ​ല്ലാ​നാ​വി​ല്ല. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ശ​ന്പ​ളം കി​ട്ടു​ന്ന ദി​വ​സ​ങ്ങ​ളി​ലും ഇ​തു ത​ന്നെ​യാ​ണ് സ്ഥി​തി.

ബാ​ങ്കു​ക​ളി​ലൂ​ടെ​യു​ള്ള സേ​വ​നം വ​ർ​ധി​പ്പി​ച്ച​ത​ല്ലാ​തെ അ​തി​ത​നു​സ​രി​ച്ച് ജീ​വ​ന​ക്കാ​രെ കൂ​ട്ടു​ക​യോ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഒ​ന്നി​ല​ധി​കം കൗ​ണ്ട​ർ ഏ​ർ​പ്പെ​ടു​ത്തി വേ​ഗ​ത്തി​ൽ ഇ​ട​പാ​ട് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും വേ​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ​യും ആ​വ​ശ്യം.

പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ പ​കു​തി​പോ​ലും ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളി​ലും ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കു​ക​ളി​ലു​മി​ല്ല. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മൂ​ലം അ​ക്കൗ​ണ്ട് തു​റ​ക്ക​ൽ പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ബാ​ങ്കു​ക​ളി​ൽ എ​ത്തു​ന്ന​വ​രാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​കു​ന്ന​ത്.