റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: ക്ഷ​ണി​ക്ക​പ്പെ​ട്ട 50 പേ​ർ​ക്ക് പ്ര​വേ​ശ​നം
Tuesday, January 25, 2022 11:20 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ​ത​ല റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ഇ​ന്ന് ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​മി​ല്ല. ക്ഷ​ണി​ക്ക​പ്പെ​ട്ട വ്യ​ക്തി​ത്വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ര​മാ​വ​ധി 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. എ​ല്ലാ​വ​രെ​യും പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ തെ​ർ​മ​ൽ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്കും. ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ. രാ​വി​ലെ 8.40 മു​ത​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ആം​ഭി​ക്കും. ഒ​ന്പ​തി​ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു റ​ഹ്മാ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ചെ​യ്ത് രാ​ജ്യ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്ത് സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് റി​പ്പ​ബ്ലി​ക് സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ര​വി​ന്ദ് സു​കു​മാ​ർ എ​ന്നി​വ​രും അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.