കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നുപേ​ർ​ക്ക് പ​രി​ക്ക്
Tuesday, January 25, 2022 12:36 AM IST
ഊ​ട്ടി: കോ​ത്ത​ഗി​രി മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗ​ണ​പ​തി ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ക​രു​ണാ​ക​ര​ൻ (35) വി​നീ​ത് (എ​ട്ട്) ജോ​ണ്‍ വി​ൻ​സ​ന്‍റി​ന്‍റെ ഭാ​ര്യ വ​സ​ന്തി (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ത്ത​ഗി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കോ​ത്ത​ഗി​രി, ത​വി​ട്ടു​മേ​ട്, ഗ​ണ​പ​തി ന​ഗ​ർ, പെ​രി​യാ​ർ ന​ഗ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്.

താ​ത്​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: ഹ​രി​ത​കേ​ര​ള മി​ഷ​ൻ മു​ഖേ​ന ജ​ല​ഗു​ണ നി​ല​വാ​ര പ​രി​ശോ​ധ​ന ലാ​ബ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും താ​ൽ​പ്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു.
താ​ൽ​പ​ര്യ​പ​ത്രം നേ​രി​ട്ടോ ത​പാ​ൽ വ​ഴി​യോ 31 ന് ​വൈ​കു​ന്നേ​രം മു​ന്പാ​യി വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍: 04936 202593.