മോ​ഹി​നി​യാ​ട്ട​ത്തി​ൽ വൈ​ഷ്ണ​വി​ക്ക് റാ​ങ്ക് തി​ള​ക്കം
Tuesday, January 25, 2022 12:36 AM IST
ക​ൽ​പ​റ്റ: എം​എ മോ​ഹി​നി​യാ​ട്ട​ത്തി​ൽ ര​ണ്ടാം റാ​ങ്കു​മാ​യി വ​യ​നാ​ട് സ്വ​ദേ​ശി​നി​യു​ടെ അ​ഭി​മാ​ന നേ​ട്ടം. മീ​ന​ങ്ങാ​ടി അ​ന്പ​ല​പ്പ​ടി സ്വ​ദേ​ശി​നി വൈ​ഷ്ണ​വി മോ​ഹ​നാ​ണ് മ​ന​സ്സി​ൽ​നി​റ​ഞ്ഞ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്ക് റാ​ങ്കി​ന്‍റെ തി​ള​ക്കം പ​ക​ർ​ന്ന​ത്. തൃ​പ്പൂ​ണി​ത്തു​റ ആ​ർ.​എ​ൽ.​വി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന വൈ​ഷ്ണ​വി എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എം​എ മോ​ഹി​നി​യാ​ട്ടം പ​രീ​ക്ഷ​യി​ലാ​ണ് റാ​ങ്കി​ന്‍റെ പ​കി​ട്ടോ​ടെ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

വാ​ട​ക​വീ​ട്ടി​ലെ പ​രി​മി​തി​ക​ളി​ൽ​നി​ന്നാ​ണ് വൈ​ഷ്ണ​വി പ​ഠി​ച്ചു മു​ന്നേ​റി​യ​ത്. എ​ട്ടാം വ​യ​സു മു​ത​ൽ ശാ​സ്ത്രീ​യ​മാ​യി നൃ​ത്തം അ​ഭ്യ​സി​ക്കാ​ൻ തു​ട​ങ്ങി. ര​ണ്ടാം ക്ലാ​സ് മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ സ്കൂ​ളി​ലും സ​ബ്ജി​ല്ല, ജി​ല്ല, സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ളി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ചു.​ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​ച്ഛ​ൻ എ​ൻ. മോ​ഹ​ന​നും കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ ജീ​വ​ന​ക്കാ​രി​യാ​യ അ​മ്മ സു​വ​ർ​ണ​രേ​ഖ​യും വൈ​ഷ്ണ​വി​യു​ടെ നേ​ട്ട​ത്തി​ൽ അ​തീ​വ സ​ന്തു​ഷ്ട​രാ​ണ്.

എ​ൽ​കെ​ജി മു​ത​ൽ ഏ​ഴാം ക്ലാ​സു​വ​രെ അ​ന്പ​ല​പ്പ​ടി​യി​ലെ വി​വേ​കാ​ന​ന്ദ വി​ദ്യാ​മ​ന്ദി​ര​ത്തി​ലാ​യി​രു​ന്നു പ​ഠ​നം. ഏ​ഴു മു​ത​ൽ പ​ത്തു​വ​രെ മീ​ന​ങ്ങാ​ടി ഗ​വ. ഹൈ​സ്കൂ​ളി​ൽ. പ​ന​ങ്ക​ണ്ടി ജി​എ​ച്ച്എ​സ്എ​സി​ലാ​യി​രു​ന്നു പ്ല​സ് ടു ​പ​ഠ​നം. പി​ന്നീ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി ഏ​യ്ഞ്ച​ൽ മേ​രി കോ​ള​ജി​ൽ​നി​ന്ന് ഡി ​ഫാം ഫ​സ്റ്റ് ക്ലാ​സോ​ടെ പാ​സാ​യി. ശേ​ഷം മ​ല​പ്പു​റ​ത്ത് ഒ​രു ആ​ശു​പ​ത്രി ഫാ​ർ​മ​സി​യി​ൽ ജോ​ലി നോ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നൃ​ത്ത​രം​ഗ​ത്ത് തു​ട​ര​ണ​മെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തോ​ടെ ജോ​ലി ഉ​പേ​ക്ഷി​ച്ച് ആ​ർ.​എ​ൽ.​വി കോ​ള​ജി​ൽ ബി​എ മോ​ഹി​നി​യാ​ട്ടം പ​ഠി​ക്കാ​ൻ ചേ​ർ​ന്നു. നാ​ലാം റാ​ങ്കോ​ടെ​യാ​ണ് ബി​എ പാ​സാ​യ​ത്. തു​ട​ർ​ന്ന് എം​എ​യ്ക്ക് ര​ണ്ടാം റാ​ങ്കി​ന്‍റെ തി​ള​ക്ക​വും.

ന​ല്ലൊ​രു ഗാ​യി​ക​യു​മാ​ണ് വൈ​ഷ്ണ​വി. എ​ട്ടാം വ​യ​സു മു​ത​ൽ സം​ഗീ​തം അ​ഭ്യ​സി​ച്ചി​ട്ടു​ണ്ട്. ഡി ​ഫാ​മി​ന് പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ഡ​ൽ​ഹി​യി​ൽ ഒ​രു ആ​ഗോ​ള സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ നൃ​ത്ത​സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. മോ​ഹി​നി​യാ​ട്ട​ത്തി​ൽ പി​എ​ച്ച്ഡി ചെ​യ്യ​ണ​മെ​ന്നാ​ണ് വൈ​ഷ്ണ​വി​യു​ടെ ആ​ഗ്ര​ഹം. ഇ​തി​നി​ട​യി​ൽ പ​ല വേ​ദി​ക​ളി​ലും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​ര​വും ല​ഭി​ക്കു​ന്നു​ണ്ട്. കാം​ബോ​ജി നാ​ട്യ​ക​ലാ സ​ര​സ്വ​തി​ക്ഷേ​ത്ര എ​ന്ന പേ​രി​ൽ നൃ​ത്ത​വി​ദ്യാ​ല​യം തു​ട​ങ്ങി കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്നു​മു​ണ്ട് വൈ​ഷ്ണ​വി. കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍​ലൈ​നി​യാ​ണ് ക്ലാ​സു​ക​ൾ.