വെ​ള്ള​മു​ണ്ട ഡി​വി​ഷ​ൻ ലീ​ഡ​ർ​ഷി​പ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, January 25, 2022 12:36 AM IST
വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട ഡി​വി​ഷ​ൻ മെം​ബ​റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ജു​നൈ​ദ് കൈ​പ്പാ​ണി ഡി​വി​ഷ​നി​ൽ ന​ട​പ്പാ​ക്കു​ന്ന എ​ൽ​ഐ​പി​പി ( ലീ​ഡ​ർ​ഷി​പ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പൊ​ളി​റ്റി​ക്ക​ൽ പ്രാ​ക്ടീ​സ​സ്) വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഒ​ന്പ​താം ത​രം മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാൻ പ്ര​ത്യേ​ക ടാ​ല​ന്‍റ് ഹ​ണ്ടിം​ഗും ന​ട​ത്തും. 210 വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​നാ​യി ഒ​ന്നാം ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക.
പ്ര​സം​ഗം, എ​ഴു​ത്ത്, സം​ഘാ​ട​നം, പൊ​തു​പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​ം. താ​ല്പ​ര്യ​മു​ള്ള ര​ക്ഷി​താ​ക്ക​ൾ ഫെ​ബ്രു​വ​രി 15 ന് ​മു​ൻ​പ് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 6282349779.