നീ​ല​ഗി​രി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു: ജ​നം ആ​ശ​ങ്ക​യി​ൽ
Tuesday, January 25, 2022 12:36 AM IST
ഗൂ​ഡ​ല്ലൂ​ർ: മ​ല​യോ​ര മേ​ഖ​ല​യാ​യ നീ​ല​ഗി​രി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ പ​തി​ൻ​മ​ട​ങ്ങ് വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 418 കേ​സു​ക​ളാ​ണ്. ഇ​രു​പ​ത് ദി​വ​സ​ത്തി​ന് മു​ന്പ് പ്ര​തി​ദി​നം നാ​ല് പേ​ർ​ക്കാ​യി​രു​ന്നു കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്.
ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. അ​ധി​കാ​രി​ക​ൾ വേ​ണ്ട​ത്ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.