നെ​ല്ല്, ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഉ​ത്പാ​ദ​ന ബോ​ണ​സ്: മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ
Tuesday, January 25, 2022 12:34 AM IST
മാ​ന​ന്ത​വാ​ടി: 2022-23 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി അം​ഗീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യും നേ​രി​ട്ടു​മാ​യാ​ണ് യോ​ഗം ന​ട​ത്തി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ബാ​ല​ച​ന്ദ്ര​ൻ പ​ദ്ധ​തി രേ​ഖ അ​വ​ത​രി​പ്പി​ച്ചു.

സം​സ്ഥാ​ന കേ​ന്ദ്രാ​വി​ഷ്കൃ​ത വി​ഹി​ത​മാ​യി അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം പ​തി​നൊ​ന്ന് കോ​ടി രൂ​പ​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ക്കു​ം. പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ൽ ഭ​വ​ന നി​ർ​മാ​ണം കു​ടി​വെ​ള്ളം എ​ത്തി​ക്ക​ൽ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന​സ​ഹാ​യം എ​ന്നി​വ പദ്ധതിയിൽ ഉ​ൾ​പ്പെ​ടു​ത്തും.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നെ​ൽ​ക​ർ​ഷ​ക​ർ​ക്കും ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കും ഉ​ത്പാ​ദ​ന ബോ​ണ​സ് ന​ൽ​കും. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യി​ൽ ജ​ല​സേ​ച​നം, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. അ​ഭ്യ​സ്ത വി​ദ്യ​രെ നൈ​പു​ണി പ​രി​ശീ​ല​നം ന​ൽ​കി ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം വ​ഴി പു​റം തൊ​ഴി​ൽ വി​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഗ്രാ​മീ​ണ ഐ​ടി കേ​ന്ദ്ര​മാ​യി വാ​യ​ന ശാ​ല​ക​ളെ മാ​റ്റി​യെ​ടു​ക്കും. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നി​ർ​ദേ​ശി​ക്കു​ന്ന ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് അ​ടു​ത്ത വ​ർ​ഷം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. വാ​യ​ന​ശാ​ല ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണം തേ​ടും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​വി. ബാ​ല​കൃ​ഷ്ണ​ൻ(​തി​രു​നെ​ല്ലി), സു​ധി രാ​ധാ​കൃ​ഷ്ണ​ൻ (വെ​ള്ള​മു​ണ്ട), എ​ൽ​സി ജോ​യ് (ത​വി​ഞ്ഞാ​ൽ), അം​ബി​ക ഷാ​ജി (തൊ​ണ്ട​ർ​നാ​ട് ), ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി, സെ​ക്ര​ട്ട​റി എം.​കെ. ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.