വീ​ടി​ല്ല; പാ​തി ത​ക​ർ​ന്ന കൂ​ര​യി​ൽ ദു​രി​തം പേ​റി മി​നി​യും കു​ടും​ബ​വും
Monday, January 24, 2022 12:18 AM IST
വൈ​ത്തി​രി: അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​ല്ലാ​ത്ത​തി​നാ​ൽ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ​യും കൊ​ണ്ട് ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ് വേ​ങ്ങ​പ്പ​ള്ളി ലാ​ൻ​ഡ് ലാ​സ് കോ​ള​നി​യി​ലെ മി​നി എ​ന്ന ആ​ദി​വാ​സി വീ​ട്ട​മ്മ. സ്വ​ന്ത​മാ​യി ഒ​രു അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​ല്ലാ​ത്ത​താ​ണ് ഇ​വ​രു​ടെ ദു​രി​തം. ആ​റ് വ​ർ​ഷ​ക്കാ​ല​മാ​യി ഒ​രു ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു കെ​ട്ടി​യ ഷെ​ഡ്ഡി​ലാ​യി​രു​ന്നു താ​മ​സം. ഇ​വ​ർ താ​മ​സി​ക്കു​ന്ന ടാ​ർ​പോ​ളി​ൻ വെ​ച്ച ഭൂ​മി പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച​താ​ണ്. കൂ​ലി​വേ​ല ചെ​യ്തു കി​ട്ടു​ന്ന പ​ണം അ​ന്ന​ന്ന​ത്തെ ചെ​ല​വി​നും മ​ക്ക​ളു​ടെ പ​ഠി​പ്പി​നും തി​ക​യാ​റി​ല്ല.

ഇ​തോ​ടെ ഈ ​ഭൂ​മി​യി​ൽ അ​ട​ച്ചു​റ​പ്പു​ള്ളൊ​രു വീ​ട് വ​യ്ക്കാ​മെ​ന്ന ആ​ഗ്ര​ഹം സ്വ​പ്നം പോ​ലെ ത​ന്നെ അ​വ​ശേ​ഷി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ മ​ഴ​ക്കെ​ടു​തി​യി​ൽ ഷെ​ഡ് കൂ​ടു​ത​ൽ നാ​ശ​ത്തി​ലാ​യി. പെ​ണ്‍​മ​ക്ക​ളെ ഇ​വി​ടെ നി​ർ​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ചൂ​ട് ക​ടു​ത്ത​തോ​ടെ​യു​ള്ള ദു​രി​ത​ങ്ങ​ളും ജീ​വി​തം കൂ​ടു​ത​ൽ ദു​സ​ഹ​മാ​ക്കു​ന്നു. സു​ര​ക്ഷി​ത​മി​ല്ലാ​യ്മ​യി​ൽ വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങാ​ൻ പോ​ലും പ​റ്റു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്പോ​ഴും ത​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഏ​തെ​ങ്കി​ലും സു​മ​ന​സു​ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മി​നി​യും മ​ക്ക​ളും.