റോഡിൽ വാഴനട്ട് പ്രതിഷേധം
Monday, January 24, 2022 12:18 AM IST
ത​രി​യോ​ട്: വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട, ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​മാ​യ ക​ർ​ളാ​ട് ചി​റ​യി​ലേ​ക്കു​ള്ള പാ​ത​യു​ടെ പ​ണി എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി കെ​സി​വൈ​എം ത​രി​യോ​ട് മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. കെ​സി​വൈ​എം ത​രി​യോ​ട് മേ​ഖ​ല​യു​ടെ 2022 പ്ര​വ​ർ​ത്ത​ന വ​ർ​ഷാ​രം​ഭ​ത്തി​ന് ഇ​തോ​ടെ തു​ട​ക്ക​മാ​യി.

2019-20 വ​ർ​ഷ​ത്തി​ൽ റോ​ഡ് പു​തു​ക്കി പ​ണി​യാ​ൻ ടെ​ൻ​ഡ​ർ എ​ടു​ക്കു​ക​യും പ​ണി തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും മ​ഴ​യെ തു​ട​ർ​ന്ന് നി​ർ​ത്തി വെ​ക്കു​ക​യും ഇ​തു​വ​രെ തു​ട​ങ്ങാ​തെ നീ​ണ്ടു പോ​കു​ക​യു​മാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് കു​ഴി​ക​ളി​ൽ ചാ​ടി കു​ലു​ങ്ങി യാ​ത്ര ചെ​യ്യേ​ണ്ട വ​ള​രെ ശോ​ച​നീ​യ​മാ​യ അ​വ​സ്ഥ​യാ​നു​ള്ള​ത്. പ​ത്താം​മൈ​ൽ, മ​ഞ്ഞൂ​റ നി​വാ​സി​ക​ൾ​ക്ക് കാ​വു​മ​ന്ദ​ത്തേ​ക്കും ക​ൽ​പ്പ​റ്റ​യി​ലേ​ക്കും എ​ത്തി​ച്ചേ​രാ​നു​ള്ള ഏ​ക വ​ഴി​യും ജ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ​ത്തി​ന് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി, ഗ​വ. ഹോ​സ്റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള പ്ര​ധാ​ന മാ​ർ​ഗ​വും ഇ​താ​ണ്. കെ​സി​വൈ​എം ത​രി​യോ​ട് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ഭി​ന​ന്ദ് കൊ​ച്ചു​മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി​ൻ പു​തി​യി​ട​ത്ത്, മെ​ബി​ൻ തെ​ന്ന​ടി​യി​ൽ, ജ​സ്ലി​ൻ അ​ന്പാ​ട്ടു​പ​ട​വി​ൽ, വി​ന​യ വ​ട്ട​ക്കാ​ട്ട്, സെ​ലി​ൻ പു​തി​യാ​പ​റ​ന്പി​ൽ, അ​ല​ൻ തോ​പ്പി​ൽ, അ​പ​ർ​ണ കൂ​വ​ക്ക​ൽ, സി​സ്റ്റ​ർ ജീ​ന എ​സ്എ​ച്ച് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.