വാ​യു​സേ​ന​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ: ശ്ര​ദ്ധേ​യ​മാ​യി എ​യ​ർ ഫോ​ഴ്സ് വെ​ബി​നാ​ർ
Monday, January 24, 2022 12:18 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ യോ​ഗ്യ​ത​ക​ൾ അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി എ​ന്നി​വ​യെ​ല്ലാം വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് പ​ങ്കു​വെ​ച്ച് എ​യ​ർ​ഫോ​ഴ്സി​ന്‍റെ വെ​ബി​നാ​ർ ശ്ര​ദ്ധേ​യ​മാ​യി. നൈ​പു​ണ്യ ജോ​ബ് ഫെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ഇ​ന്ത്യ​ൻ എ​യ​ർ ഫോ​ഴ്സി​ന്‍റെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ക​ൽ​പ്പ​റ്റ മു​ണ്ടേ​രി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ ന​ട​ന്ന വെ​ബി​നാ​റി​ൽ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ര​വി​ന്ദ് ദു​ബൈ നേ​തൃ​ത്വം ന​ൽ​കി. എ​യ​ർ ഫോ​ഴ്സി​ലെ ജോ​ലി സാ​ധ്യ​ത​ക​ളും എ​ങ്ങ​നെ പ്ര​വേ​ശ​നം നേ​ടാം എ​ന്ന​തൊ​ക്കെ യു​വ ത​ല​മു​റ​ക​ളു​മാ​യി പ​ങ്ക് വെ​ക്കു​ക എ​ന്ന​താ​യി​രു​ന്നു വെ​ബി​നാ​റി​ന്‍റെ ല​ക്ഷ്യം.

തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​ന്പ​റി​ൽ എ​യ​ർ ഫോ​ഴ്സ് അ​ധി​കൃ​ത​ർ ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത​യു​മാ​യി സം​വ​ദി​ച്ചു.എ​യ​ർ ഫോ​ഴ്സ് ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ 14 എ​യ​ർ മാ​ൻ സെ​ല​ക്ഷ​ൻ സെ​ന്‍റ​ർ കൊ​ച്ചി വിം​ഗ് ക​മാ​ൻ​ഡ​ർ ആ​ന​ന്ദ് ദൂ​ബൈ, എ​സ്ജി​ടി ലാ​ല​ൻ കു​മാ​ർ, എ​സ്ജി​ടി അ​ര​വി​ന്ദ് ചൗ​ഹാ​ൻ, സി​പി​എ​ൽ മാ​രാ​യ സു​രേ​ന്ദ്ര സി​ങ്, പി.​കെ. ഷെ​റി​ൻ, ജി​ല്ലാ സ്കി​ൽ കോ​ഡി​നേ​റ്റ​ർ കെ. ​ര​ഞ്ജി​ത്ത് കു​മാ​ർ, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ആ​ലി​ക്കോാ​യ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ കോ​ഡി​നേ​റ്റ​ർ​മാ​ർ സി.​വി. നാ​സ​ർ, ടി.​പി. ബാ​ല​കൃ​ഷ്ണ​ൻ, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ​ർ​ഡി​നേ​റ്റ​ർ കെ. ​പ്ര​സ​ന്ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നൈ​പു​ണ്യ ജോ​ബ് ഫെ​യ​ർ തു​ട​ർ​ന്നും വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.