പാ​തി​രി​യി​ൽ കു​ടി​വെ​ള്ളം എ​ത്തി​യി​ട്ട് ഒ​രാ​ഴ്ച
Monday, January 24, 2022 12:18 AM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ പാ​തി​രി​യി​ൽ കു​ടി​വെ​ള്ളം എ​ത്തി​യി​ട്ട് ഒ​രാ​ഴ്ച​യാ​യി. അ​മ്മാ​വ​ൻ മു​ക്കി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് അ​ടു​ത്ത് പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ക​യാ​ണ്. ഒ​രാ​ഴ്ച​യാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞ് നോ​ക്കി​യി​ട്ടി​ല്ല. വെ​ള്ളം ഒ​ഴു​കി പാ​യ​ൽ പി​ടി​ച്ച അ​സ്ഥ​യി​ലാ​ണ് റോ​ഡ് സൈ​ഡ് കി​ട​ക്കു​ന്ന​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് വേ​ണം വെ​ള്ളം കൊ​ണ്ടു​വ​രാ​ൻ. ആ​ദി​വാ​സി​ക​ളും കൂ​ലി​പ്പ​ണി​ക്കാ​രും കൂ​ടു​ത​ൽ ഉ​ള്ള പ്ര​ദേ​ശ​മാ​ണി​ത്. പൈ​പ്പ് ശ​രി​യാ​യു​ള്ള​പ്പോ​ഴും പാ​തി​രാ​ത്രി​യി​ൽ മാ​ത്ര​മാ​ണ് ഇ​വി​ടെ വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. ഉ​യ​രം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ മ​റ്റു​ള്ള​വ​ർ ടാ​പ്പു​ക​ൾ പൂ​ട്ടി പൈ​പ്പി​ൽ വെ​ള്ളം ലോ​ഡ് ആ​യാ​ൽ മാ​ത്ര​മാ​ണ് ഇ​വി​ടെ വെ​ള്ളം ല​ഭി​ക്കു​ക. എ​വി​ടെ എ​ങ്കി​ലും പൈ​പ്പ് പൊ​ട്ടി​യാ​ൽ പാ​തി​രി​ക്കാ​ർ കു​ടു​ങ്ങും. മാ​ട​ലി​ൽ നി​ന്നും പൈ​പ്പ് ലൈ​ൻ ഇ​ട്ടാ​ൽ മാ​ത്ര​മേ ഇ​വി​ടെ ശ​രി​യാ​യ രീ​തി​യി​ൽ വെ​ള്ളം ല​ഭി​ക്കു​ക​യു​ള്ളു. എ​ത്ര​യും പെ​ട്ട​ന്ന് പൊ​ട്ടി​യ പൈ​പ്പ് ശ​രി​യാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.