മേ​പ്പാ​ടി ബ​സ്റ്റാ​ൻ​ഡി​ലെ സി​സി​ ടി​വി കാ​മ​റ​ക​ൾ നോ​ക്കു​കു​ത്തി
Sunday, January 23, 2022 12:23 AM IST
മേ​പ്പാ​ടി: മേ​പ്പാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ നോ​ക്കു​കു​ത്തി​യാ​കു​ന്നു. പ്ര​വ​ർ​ത്ത​നം നി​ല​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണ് ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്ത് മേ​പ്പാ​ടി ബ​സ്റ്റാ​ൻ​ഡി​ൽ സി​സി ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. ഭ​ര​ണ സ​മി​തി​യു​ടെ അ​വ​സാ​ന ഘ​ട്ടം മു​ത​ൽ ത​ന്നെ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രു​ന്നു. പു​തി​യ ഭ​ര​ണ​സ​മി​തി മാ​റി വ​ന്നി​ട്ടും ന​ന്നാ​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

സ്റ്റാ​ൻ​ഡി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തെ​യും നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ആ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഇ​രു​ന്നു​കൊ​ണ്ട് വീ​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു അ​വ​കാ​ശ വാ​ദം.

സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​ൻ ആ​ദ്യം നോ​ക്കു​ന്ന സി​സി ടി​വി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ൽ പ്ര​ധി​ഷേ​ധം ശ​ക്ത​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മേ​പ്പാ​ടി ബ​സ്റ്റാ​ന്‍റി​ൽ നി​ന്നും വൃ​ദ്ധ​യാ​യ സ്ത്രീ​യെ കാ​ണാ​താ​യി​രു​ന്നു.

എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യാ​ൻ പോ​ലീ​സ് എ​ത്തി സി​സി ടി​വി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ്ര​വ​ർ​ത്ത​നം നി​ല​ച്ച സി​സി ടി​വി കാ​ര​ണ​ത്താ​ൽ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ നോ​ക്കേ​ണ്ടി വ​ന്നു. സ്റ്റാ​ൻ​ഡി​ലെ സി​സി ടി​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.