972 പേ​ർ​ക്കു കൂടി കോ​വി​ഡ്
Sunday, January 23, 2022 12:23 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 972 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 824 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 31 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 966 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​റ് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ ഏ​ഴ് ആ​ക്റ്റീ​വ് കോ​വി​ഡ് ക്ല​സ്റ്റ​റാ​ണ് ഉ​ള​ള​ത്. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി, പൂ​ക്കോ​ട് ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം, പു​ൽ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ, പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജ കോ​ള​ജ്, വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫീ​സ്, മു​ള​ള​ൻ​കൊ​ല്ലി പാ​തി​രി ഉൗ​രാ​ളി കോ​ള​നി, എ​ട​വ​ക അ​ഡോ​റേ​ഷ​ൻ കോ​ണ്‍​വെ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്ല​സ്റ്റ​ർ രൂ​പ​പ്പെ​ട്ട​ത്.
ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 142027 ആ​യി. 136569 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 3727 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 3542 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. 759 കോ​വി​ഡ് മ​ര​ണം ജി​ല്ല​യി​ൽ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ 957 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 16977 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ നി​ന്ന് 1597 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.