ക്വി​സ് മ​ത്സ​രം വിജയികൾ
Friday, January 21, 2022 12:33 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്ധ​ല​ഹ​രി മു​ക്തം വി​ദ്യാ​ല​യം​ന്ധ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വൈ​ത്തി​രി താ​ലൂ​ക്ക് പ​രി​ധി​യി​ൽ ക​ൽ​പ്പ​റ്റ എ​ക്സൈ​സ് സ​ർ​ക്കി​ൾ പാ​ർ​ട്ടി മു​ണ്ടേ​രി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ക്വി​സ് മ​ത്സ​രം ന​ട​ത്തി. മ​ത്സ​ര​ത്തി​ൽ വൈ​ത്തി​രി താ​ലൂ​ക്കി​ലെ 20 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 40വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ഒ​ന്നാം സ​മ്മാ​നം എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ൽ​പ്പ​റ്റ​യും ര​ണ്ടാം സ​മ്മാ​നം ജി​എ​ച്ച്എ​സ്എ​സ് ത​രി​യോ​ടും നേ​ടി. മൂ​ന്നാം സ​മ്മാ​നം ക​ൽ​പ്പ​റ്റ എം​സി​എ​ഫ് പ​ബ്ലി​ക് സ്കൂ​ളും തൃ​ക്കൈ​പ്പ​റ്റ ജി​എ​ച്ച്എ​സും പ​ങ്കി​ട്ടു. വി​ജ​യി​ക​ൾ​ക്ക് മ​ത്സ​ര​ശേ​ഷം ജി​ല്ലാ വി​മു​ക്തി മി​ഷ​ൻ മാ​നേ​ജ​ർ ടി.​ജി. ടോ​മി, മു​ണ്ടേ​രി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ​കു​മാ​ർ, മു​ജീ​ബ്, ക​നി​ഷ് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തി. വി​മു​ക്തി വൈ​ത്തി​രി താ​ലൂ​ക് കോ​ർ​ഡി​നേ​റ്റ​ർ പി.​എ​സ്. സു​ഷാ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഇ.​വി. ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​കെ. ച​ന്തു, എം.​എ. സു​നി​ൽ കു​മാ​ർ, ശ്രീ​ജ​മോ​ൾ, അ​നി​ത എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

സ്വീ​ക​ര​ണം ന​ൽ​കി

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി നി​യ​മി​ത​നാ​യ പി.​കെ. സു​നീ​റി​നും കെ​പ്കോ ചെ​യ​ർ​മാ​നാ​യി നി​യ​മി​ത​നാ​യ പി.​കെ. മൂ​ർ​ത്തി​ക്കും സി​പി​ഐ മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ശ​ശി​ധ​ര​ൻ, കെ. ​സ​ജീ​വ​ൻ, നി​ഖി​ൽ പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.