ത​ല​പ്പു​ഴ ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന്
Friday, January 21, 2022 12:31 AM IST
മാനന്തവാടി: ത​ല​പ്പു​ഴ ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ച്ച് നാ​ട്ടു​കാ​ർ. സ​ർ​ക്കാ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ച് ഒ​രു വ​ർ​ഷം മു​ന്പാ​ണ് വെ​യി​റ്റിം​ഗ് ഷെ​ഡ്ഡി​ന്‍റെ ചു​മ​ർ ടൈ​ൽ പ​തി​പ്പി​ച്ച​ത്. ടൈ​ൽ പ​തി​ച്ച് ഒ​രു വ​ർ​ഷം ആ​കു​ന്ന​തി​നു മു​ന്പേ​യാ​ണ് പ​തി​ച്ച ടൈ​ൽ പൊ​ളി​ഞ്ഞു വീ​ണ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ബ​സ് കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദേ​ഹ​ത്തേ​ക്കാ​ണ് ടൈ​ലു​ക​ൾ അ​ട​ർ​ന്നു വി​ണ​ത്. ത​ല​നാ​രി​ഴ​ക്കാ​ണ് അ​പ​ക​ട​മൊ​ഴി​വാ​യ​ത്.

അ​ശാ​സ്ത്രീ​യ​മാ​യി ടൈ​ൽ പ​തി​ച്ച​താ​ണ് ടൈ​ൽ അ​ട​ർ​ന്നു വീ​ഴാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ടൈ​ൽ പ​തി​ക്കു​ന്ന​തി​നു മു​ന്പ് വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ ചു​മ​രി​ൽ​പ​തി​ച്ച പോ​സ്റ്റ​റു​ക​ൾ പോ​ലും ശ​രി​യാ​യി നീ​ക്കം ചെ​യ്തി​രു​ന്നി​ല്ല. ആ​വ​ശ്യ​ത്തി​ന് സി​മ​ന്‍റു​പ​യോ​ഗി​ക്കാ​ത്ത​തും ടൈ​ൽ വേ​ഗ​ത്തി​ൽ പൊ​ളി​ഞ്ഞു വീ​ണ​തി​ന് കാ​ര​ണ​മാ​യി.

സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലെ പ​ണ​മു​പ​യോ​ഗി​ച്ച് നി​രു​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യി ടൈ​ൽ പ​തി​പ്പി​ച്ച​തി​നെ​തി​രേ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ടൈ​ലു​ക​ളി​ൽ പ​കു​തി​യും വെ​യി​റ്റിം​ഗ് ഷെ​ഡ്ഡി​ൽ പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി പേ​ർ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡ്ഡി​ലെ ബാ​ക്കി വ​രു​ന്ന ടൈ​ക​ളും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​ട​ർ​ന്നു വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്.

ബ​സ് കാ​ത്തു നി​ൽ​ക്കാ​നാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ ആ​ശ്ര​യി​ക്കു​ന്ന ബ​സ് സ്റ്റോ​പ്പാ​ണി​ത്. ജീ​വ​ൻ പ​ണ​യം വ​ച്ച് വേ​ണം നാ​ട്ടു​കാ​ർ​ക്ക് ബ​സ് കാ​ത്തു നി​ൽ​ക്കാ​ൻ. വെ​യി​റ്റിം​ഗ് ഷെ​ഡ്ഡി​ന്‍റെ ടൈ​ൽ പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.