സ്റ്റേ​ഷ​ൻ ഭി​ത്തി​യി​ൽ ത​ല സ്വ​യം ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്ന് പോ​ലീ​സ്
Friday, January 21, 2022 12:31 AM IST
ക​ൽ​പ്പ​റ്റ: പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഭി​ത്തി​യി​ൽ ത​ല സ്വ​യം ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷ​മാ​ണ് കാ​ഞ്ഞി​ര​ങ്ങാ​ട് സ്വ​ദേ​ശി പോ​ലീ​സി​നെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ കു​റ്റം ചു​മ​ത്തി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്ന് വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥി​നാ​ണ് പോ​ലീ​സ് മേ​ധാ​വി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. കാ​ഞ്ഞി​ര​ങ്ങാ​ട് സ്വ​ദേ​ശി അ​നീ​ഷ് ബേ​ബി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ഇ​പ്ര​കാ​രം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ച്ച​ത്.

ത​ന്നെ ത​ല​പ്പു​ഴ എ​സ്ഐ 2020 ജൂ​ണ്‍ 24 ന് ​സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി. വാ​ളാ​ട് കാം​പെ​ട്ടി സ്വ​ദേ​ശി​യാ​യ പ്ര​സാ​ദി​ൽ നി​ന്ന് പ​രാ​തി​ക്കാ​ര​നാ​യ അ​നീ​ഷ് പ​ണം ന​ൽ​കാ​തെ കാ​ർ വി​ല​യ്ക്ക് വാ​ങ്ങി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​സാ​ദ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത​നു​സ​രി​ച്ചാ​ണ് അ​നീ​ഷി​നെ വി​ളി​ച്ചു വ​രു​ത്തി​യ​ത്.

വാ​ഹ​നം വാ​ങ്ങി​യ വ​ക​യി​ൽ ആ​ർ​ക്കും പ​ണം ന​ൽ​കാ​നി​ല്ലെ​ന്നാ​യി​രു​ന്നു അ​നീ​ഷ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ആ​ർ​സി ബു​ക്ക് എ​ത്ര​യും വേ​ഗം മാ​റി ന​ൽ​ക​ണ​മെ​ന്ന് ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് കാ​ണി​ച്ചു ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭി​ത്തി​യി​ൽ അ​നീ​ഷ് ത​ന്‍റെ ത​ല ഇ​ടി​ച്ച് സ്വ​യം പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ഇ​യാ​ൾ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കി. കേ​സും എ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സ് വാ​ദ​ത്തി​ന് പ​രാ​തി​ക്കാ​ര​ൻ മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് തീ​ർ​പ്പാ​ക്കി.