ജനറൽ ആശുപത്രി സമരം സിപിഎം സ്പോൺസേഡ്: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ
Friday, January 21, 2022 12:31 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​ക്ക് മു​ന്പി​ൽ സി​പി​എം ന​ട​ത്തി​യ സ​മ​രം ന​ഗ​ര​ത്തി​ലെ കു​ത്ത​ക മു​ത​ലാ​ളി​ക്ക് വേ​ണ്ടി ന​ട​ത്തി​യ സ്പോ​ർ​സേ​ർ​ഡ് പ്രോ​ഗ്രാ​മാ​ണെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ സി​പി​എം ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​വും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ പ​രാ​ജ​യം മ​റ​ച്ചു പി​ടി​ക്കാ​നു​ള്ള ത​ന്ത്ര​വു​മാ​ണ്. ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു എ​ന്ന് സി​പി​എം ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം വ​സ്തു​താ വി​രു​ദ്ധ​മാ​ണ്. ഒ​രാ​ളെ പോ​ലും ഈ ​ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം പി​രി​ച്ചു വി​ട്ടി​ട്ടി​ല്ല. വി​വി​ധ ദി​വ​സ വേ​ത​ന ത​സ്തി​ക​ക​ളി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ച ഘ​ട്ട​ത്തി​ൽ ഇ​ത് നി​ല​വി​ലു​ള്ള​വ​രെ പി​രി​ച്ചു വി​ടാ​നാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​ൽ നി​ന്നും പ​ണ​പ്പി​രി​വ് ന​ട​ത്തി ഹൈ​ക്കോ​ട​തി​യി​ൽ കേ​സി​നാ​യി പ​റ​ഞ്ഞു​വി​ട്ട​ത് സി​പി​എം നേ​താ​ക്ക​ളാ​ണ്. അ​തി​ന് ഭ​ര​ണ​സ​മി​തി കു​റ്റ​ക്കാ​ര​ല്ല.

എ​ന്നാ​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ നി​യ​മി​ച്ച കോ​വി​ഡ് ബ്രി​ഗേ​ഡി​ലെ ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പ​രി​ച്ചു വി​ട്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്. ഈ ​കാ​ര്യ​ത്തി​ൽ സി​പി​എം സ​മ​രം ന​ട​ത്തേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രെ​യാ​ണ്. ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നു മാ​ത്രം 90 ൽ ​അ​ധി​കം ജീ​വ​ന​ക്കാ​രെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ട​ത്.

ക​ൽ​പ്പ​റ്റ​യി​ലെ ഒ​രു സ്വ​കാ​ര്യ വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് വ​ഴി​യു​ണ്ടാ​ക്കാ​നാ​യി പു​തു​താ​യി നി​ർ​മി​ച്ച ഫു​ട്പാ​ത്ത് ത​ക​ർ​ത്ത വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യി ഇ​ട​പെ​ട്ട ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും സ്വ​കാ​ര്യ വ്യ​ക്തി​ക്കാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത് സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​ണ്. ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ ക​ട​പ്പാ​ട് സ​ർ​ക്കാ​ർ മു​ത​ലു​ക​ൾ ന​ശി​പ്പി​ച്ച​വ​ർ​ക്ക് അ​നു​കൂ​മാ​യി വ​രു​ന്ന​ത് തി​ക​ച്ചും സം​ശ​യാ​സ്പ​ദ​മാ​ണ്. സി​ന്ദൂ​ർ ടെ​ക്സ്റ്റൈ​ലി​ന് സ​മീ​പ​മു​ള്ള പാ​ലം നി​ർ​മ്മാ​ണം 2011ൽ ​ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ അ​നു​മ​തി ന​ൽ​കി​യ​താ​ണ്.

ന​ഗ​ര​സ​ഭ​യു​ടെ ഫു​ട്പാ​ത്ത് നി​ർ​മി​ക്കു​ന്ന​തി​ന് മൂ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ സ്ഥ​ലം ല​ഭ്യ​മാ​ക്കി​യും പ​തി​നൊ​ന്ന് മീ​റ്റ​ർ തോ​ട് ഉ​റ​പ്പ് വ​രു​ത്തി​യും ന​ഗ​ര​സ​ഭ​യു​ടെ താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ചാ​ണ് പാ​ല​ത്തി​ന് അ​നു​മ​തി പു​തു​ക്കി ന​ൽ​കി​യ​തെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പു​തി​യ പ്ര​തി​സ​ന്ധി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​യ​താ​ണ്. നേ​ര​ത്തെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യം ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യാ​ണ് ല​ഭ്യ​മാ​യി​രു​ന്ന​തെ​ങ്കി​ൽ, ഇ​ത് സം​സ്ഥാ​ന ത​ല​ത്തി​ൽ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം എ​ടു​ത്ത തെ​റ്റാ​യ തീ​രു​മാ​ന​മാ​ണ് നി​ല​വി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​വാ​ൻ കാ​ര​ണം. മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​റ​ളി പൂ​ണ്ട ഇ​ട​തു​പ​ക്ഷം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്.

ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ൽ ആ​ധു​നി​ക​രീ​തി​യി​ലു​ള്ള ടൗ​ണ്‍ ഹാ​ൾ നി​ർ​മ്മാ​ണം, മു​ണ്ടേ​രി പാ​ർ​ക്ക് നി​ർ​മാ​ണ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ പോ​കു​ന്ന ആ​ധു​നി​ക മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ്, ഈ ​ഭ​ര​ണ​സ​മി​തി വ​ന്ന​തി​ന് ശേ​ഷം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ന​ഗ​ര​സ​ഭ​യി​ലെ ഗ്യാ​സ് ക്രി​മി​റ്റോ​റി​യം മു​ണ്ടേ​രി അ​ർ​ബ​ൻ സെ​ന്‍റ​റി​ന് പു​തി​യ കെ​ട്ടി​ടം, എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​റ​ളി​പൂ​ണ്ടാ​ണ് സി​പി​എം ഇ​പ്പോ​ൾ സ​മ​രാ​ഭാ​സ​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​അ​ജി​ത, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ഡ്വ.​ടി.​ജെ. ഐ​സ​ക്ക്, അ​ഡ്വ.​എ.​പി. മു​സ്ത​ഫ, ജൈ​നാ ജോ​യി, ഒ. ​സ​രോ​ജി​നി, കൗ​ണ്‍​സി​ല​ർ വി​നോ​ദ് കു​മാ​ർ സം​ബ​ന്ധി​ച്ചു.