ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Thursday, January 20, 2022 11:06 PM IST
മ​ക്കി​യാ​ട്: ബൈ​ക്ക് അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​റോം ശാ​ഖാ മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും വ്യാ​പാ​രി​യു​മാ​യി​രു​ന്ന വെ​ള്ളം​പു​റ​ത്ത് വി.​പി. മൊ​യ്തു ഹാ​ജി (74) അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ 16 ന് ​രാ​ത്രി മൊ​യ്തു ഹാ​ജി​യെ കോ​റോം ടൗ​ണി​ൽ വ​ച്ചാ​ണ് ബൈ​ക്ക് ഇ​ടി​ച്ച​ത്. ഇ​ന്ന് കോ​ഴി​ക്കോ​ട് നി​ന്നും പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം കോ​റോം മ​ഹ​ൽ ഖ​ബ​ർ​സ്ഥാ​നി​ൽ സം​സ്ക​രി​ക്കും.

ഭാ​ര്യ: മ​ക്കി​യാ​ട് പു​തു​ക്കു​ടി കു​ടും​ബാം​ഗം ആ​യി​ഷ. മ​ക്ക​ൾ: മു​ഹ​മ്മ​ദ​ലി (എ​എ​സ്ഐ വെ​ള്ള​മു​ണ്ട സ്റ്റേ​ഷ​ൻ), റ​ഹ്മ​ത്ത്, അ​ജി നാ​സ് (പോ​ലീ​സ് ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ ത​ല​പ്പു​ഴ സ്റ്റേ​ഷ​ൻ), സൗ​ദ​ത്ത്, റം​ല​ത്ത്, സു​ൽ​ഫ​ത്ത്. മ​രു​മ​ക്ക​ൾ: നു​സ്ര​ത്ത് കൈ ​പ്ര​വ​ൻ, ഉ​സ്മാ​ൻ (സൗ​ദി), സു​മ​യ്യ വെ​ട്ട​ൻ വീ​ട്ടി​ൽ, ആ​റ​ങ്ങാ​ട​ൻ ജാ​ഫ​ർ (ബം​ഗ​ളൂ​രു), വ​ള്ളു​വ​ശ്ശേ​രി ജ​മാ​ൽ (കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സ് കോ​റോം ), ജാ​ഫ​ർ പ​ള്ളി​ക്ക​ണ്ടി (ബം​ഗ​ളൂ​രു).