കാ​ച്ച് ദി ​റെ​യി​ൻ കാ​ന്പ​യി​ൻ ചു​മ​ർ​ചി​ത്രം അ​നാ​ച്ഛാ​ദ​നം
Thursday, January 20, 2022 12:18 AM IST
കൂ​ടോ​ത്തു​മ്മ​ൽ: ന​വ​ജ്വാ​ല ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ​യും നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ച്ച് ദി ​റെ​യി​ൻ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ചു​മ​ർ​ചി​ത്ര​ത്തി​ന്‍റെ അ​നാ​ച്ഛാ​ദ​നം വാ​ർ​ഡ് അം​ഗം സു​ജേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഒ.​ടി. ദി​ൽ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​ത്തി​രി താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ദേ​വ​കു​മാ​ർ, നാ​ഷ​ണ​ൽ യൂ​ത്ത് വോ​ള​ണ്ടി​യ​ർ അ​ക്ഷ​യ് അ​ര​വി​ന്ദ്, ക്ല​ബ് സെ​ക്ര​ട്ട​റി കെ.​എ. അ​ഭി​ജി​ത്ത്, കെ.​എം. ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫൈ​ൻ ആ​ർ​ട്സ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യ കെ.​എ. അ​ഭി​ന്യു, നി​മി​ത സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് ചു​മ​ർ​ചി​ത്രം വ​ര​ച്ച​ത്.