കോവിഡിനെ പേടിക്കാതെ മദ്യം വാങ്ങാനെത്തുന്നത് ആയിരങ്ങൾ
Thursday, January 20, 2022 12:18 AM IST
പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്പോ​ഴും പു​ൽ​പ്പ​ള്ളി ബെ​വ്കോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് കൗ​ണ്ട​റു​ക​ളി​ൽ ഒ​ന്ന് അ​ട​ച്ച​തോ​ടെ മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് നി​യ​ന്ത്ര​ണാ​തി​ത​മാ​കു​ന്നു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ക​യും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഒ​ന്പ​തി​ൽ നി​ന്ന് അ​ഞ്ച് ആ​യി കു​റ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ പ്രി​മീ​യം കൗ​ണ്ട​ർ അ​ട​ച്ചി​ട്ടു. ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വ് നി​ക​ത്താ​തെ അ​ട​ച്ച കൗ​ണ്ട​ർ തു​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഉ​ച്ച​ക​ഴി​യു​ന്ന​തോ​ടെ കൗ​ണ്ട​റി​ന്‍റെ മു​ന്പി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രേ ജാ​ഗ്ര​ത​യും ക​രു​ത​ലും വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്പോ​ഴാ​ണ് മ​ദ്യ​ത്തി​നാ​യി ആ​ളു​ക​ൾ തി​ക്കി​ത്തി​ര​ക്കി​യെ​ത്തു​ന്ന​ത്. പു​ൽ​പ്പ​ള്ളി​യി​ൽ ശ​രാ​ശ​രി 18 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം ദി​വ​സേ​ന വി​ൽ​ക്കു​ന്നു​ണ്ട്.

അ​തി​ൽ ഭൂ​രി​ഭാ​ഗ​വും വി​ല​കു​റ​ഞ്ഞ മ​ദ്യ​മാ​ണ്. കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചു കൗ​ണ്ട​റു​ക​ൾ തു​റ​ന്ന് തി​ര​ക്ക് കു​റ​യ്ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന​ത് പു​ൽ​പ്പ​ള്ളി​യി​ലാ​ണ്. ഇ​താ​ണ് ഇ​വി​ടെ തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന​കാ​ര​ണം.