ഗ്ര​ന്ഥ​ശാ​ല​ക​ളെ ഒ​രു​ക്കാ​ൻ പു​സ്ത​ക ച​ല​ഞ്ചി​ന് തു​ട​ക്ക​ം
Thursday, January 20, 2022 12:18 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഗ്ര​ന്ഥ​ശാ​ല​ക​ളി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​സ്ത​ക ച​ല​ഞ്ച് കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു. ഗോ​ത്ര​വ​ർ​ഗ മേ​ഖ​ല​ക​ളി​ൽ ഊ​ന്ന​ൽ ന​ൽ​കി​യാ​ണ് ഗ്ര​ന്ഥ​ശാ​ല​ക​ൾ ഒ​രു​ങ്ങു​ന്ന​ത്.

പു​സ്ത​ക ച​ല​ഞ്ചി​ന്‍റ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​റി​ന് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി നി​ർ​വ​ഹി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ൽ അം​ഗീ​കാ​ര​മു​ള്ള 200 ലൈ​ബ്ര​റി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. കൂ​ടു​ത​ൽ അം​ഗീ​കാ​ര​മു​ള​ള ഗ്ര​ന്ഥ​ശാ​ല​ക​ൾ ജി​ല്ല​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു​ക്കി ഗ്ര​ന്ഥ​ശാ​ല സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി 100 ഗ്ര​ന്ഥ​ശാ​ല​ക​ൾ ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും.

വാ​യ​ന​ശാ​ല​ക​ൾ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ൽ അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ കു​റ​ഞ്ഞ​ത് 1000 പു​സ്ത​ക​ങ്ങ​ൾ വേ​ണം. ഇ​ത് സ​മാ​ഹ​രി​ക്കു​ക എ​ന്ന​താ​ണ് പു​സ്ത​ക ച​ല​ഞ്ചി​ന്‍റെ ല​ക്ഷ്യം. 22 ന് ​താ​ലൂ​ക്ക് ത​ല​ത്തി​ലും 26 ന് ​ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും പു​സ്ത​ക ച​ല​ഞ്ച് ഉ​ദ്ഘാ​ട​നം ന​ട​ക്കും. 30ന് ​പു​സ്ത​ക സ​മാ​ഹ​ര​ണ ദി​ന​മാ​യി എ​ല്ലാ ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും ആ​ച​രി​ക്കും. ഫെ​ബ്രു​വ​രി 13 ന് ​വാ​യ​ന​ശാ​ല​ക​ൾ ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ൾ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ൽ ഏ​റ്റു​വാ​ങ്ങും.

സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ൽ അം​ഗം എ.​ടി. ഷ​ണ്‍​മു​ഖ​ൻ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ർ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ.​കെ. രാ​ജേ​ഷ്, പി. ​സു​രേ​ഷ് ബാ​ബു, ജി​ല്ലാ ലൈ​ബ്ര​റി ഓ​ഫീ​സ​ർ പി. ​ബ​ഷീ​ർ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം കെ. ​റ​ഫീ​ഖ്, താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ദേ​വ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.