സ്പാ​ർ​ക് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി: പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തിയായി
Thursday, January 20, 2022 12:18 AM IST
ക​ൽ​പ്പ​റ്റ: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ സ്പാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ മെ​റി​റ്റ് കം ​മീ​ൻ​സ് പ​രീ​ക്ഷ​യ്ക്കും സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ​യ്ക്കും ഇ​ത​ര മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കും വേ​ണ്ടി മി​ടു​ക്ക​രാ​യ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി പ്ര​ത്യേ​ക മ​ത്സ​ര പ​രീ​ക്ഷ ന​ട​ത്തി.

ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ലെ 27 ഹൈ​സ്കൂ​ളു​ക​ളി​ലാ​ണ് ഇ​ന്ന​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി​യ​ത്. 1700 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നി​ൽ പ​രീ​ക്ഷ എ​ഴു​തി. വി​വി​ധ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

പ​രീ​ക്ഷ​യി​ൽ നി​ശ്ചി​ത ശ​ത​മാ​നം മാ​ർ​ക്ക് നേ​ടു​ന്ന 200 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.