കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ 86 ശതമാനം പി​ന്നി​ട്ടു
Thursday, January 20, 2022 12:18 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 15 നും 18 ​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള 86.4 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന പ​റ​ഞ്ഞു. ഇ​തു​വ​രെ ആ​കെ 25327 കു​ട്ടി​ക​ൾ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ ജ​നു​വ​രി മൂ​ന്നി​നാ​ണ് കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.

ഒ​മി​ക്രോ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​മാ​വ​ധി കു​ട്ടി​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കാ​നാ​യി പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. കേ​വ​ലം 16 ദി​വ​സം കൊ​ണ്ടാ​ണ് ഇ​ത്ര​യ​ധി​കം കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ സാ​ധി​ച്ച​തെ​ന്നും ഇ​ത് സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ ഒ​ന്നാ​മ​താ​ണെ​ന്നും ഡി​എം​ഒ വ്യ​ക്ത​മാ​ക്കി.

ജി​ല്ല​യി​ൽ 14 ശ​ത​മാ​ന​ത്തോ​ളം കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് ഇ​നി വാ​ക്സി​ൻ എ​ടു​ക്കാ​നു​ള​ള​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഒ​രു സ്കൂ​ളി​ൽ അ​ഞ്ഞൂ​റി​ല​ധി​കം കു​ട്ടി​ക​ൾ വാ​ക്സി​ൻ എ​ടു​ക്കാ​നു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പ്ര​ത്യേ​ക ക്യാ​ന്പു​ക​ൾ ന​ട​ത്തേ​ണ്ട​തു​ള്ളു. ജി​ല്ല​യി​ലെ ഒ​രു സ്കൂ​ളി​ലും ഈ ​സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ വാ​ക്സി​നെ​ടു​ക്കാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​ധ്യാ​പ​ക​രു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ തൊ​ട്ട​ടു​ത്തു​ള്ള വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ 7582 പേ​ർ​ക്ക് ഇ​തു​വ​രെ ക​രു​ത​ൽ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ, അ​റു​പ​ത് വ​യ​സ് ക​ഴി​ഞ്ഞ അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് ക​രു​ത​ൽ വാ​ക്സി​ൻ ന​ൽ​കി​യ​ത്. 18 വ​യ​സി​ന് മു​ക​ളി​ൽ വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 100 ശ​ത​മാ​നം പേ​ർ​ക്ക് ഒ​രു ഡോ​സ് വാ​ക്സി​നും 88 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ട് ഡോ​സ് വാ​ക്സി​നും ന​ൽ​കി.