ജാ​ല​വി​ദ്യ​യി​ലെ വ​യ​നാ​ട​ൻ വി​സ്മ​യം ഇ​വി​ടെ​യു​ണ്ട്
Wednesday, January 19, 2022 12:21 AM IST
ക​ൽ​പ്പ​റ്റ: ബാ​ല്യ​ത്തി​ൽ തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​ന്ന മാ​ന്ത്രി​ക ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ ക​ണ്ണി​മ ചി​മ്മാ​തെ നോ​ക്കി​നി​ന്നി​ട്ടു​ണ്ട് ബ​ത്തേ​രി താ​ഴ​ത്തു​വ​യ​ൽ ആ​ലു​ങ്ക​ൽ ശ​ശി. ഇ​ന്നു ലോ​ക ജാ​ല​വി​ദ്യാ​രം​ഗ​ത്തെ വി​സ്മ​യ​മാ​ണ് ഈ ​അ​ന്പ​ത്തി​യേ​ഴു​കാ​ര​ൻ. ക​ണ്‍​കെ​ട്ടു​വി​ദ്യ​യി​ൽ ഏ​റ്റ​വും അ​പ​ക​ടം​പി​ടി​ച്ച ഫ​യ​ർ എ​സ്കേ​പ്പ് ശ​ശി 2005ൽ ​മീ​ന​ങ്ങാ​ടി ശ്രീ​ക​ണ്ഠ​പ്പ സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി.

ഏ​റ്റ​വും ഒ​ടു​വി​ൽ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ബ്ര​ദ​ർ​ഹു​ഡ് ഓ​ഫ് മ​ജീ​ഷ്യ​ൻ​സ് ഓ​ണ്‍​ലൈ​നി​ൽ ന​ട​ത്തി​യ അ​ന്താ​രാ​ഷ്ട്ര മാ​ജി​ക് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം തു​ർ​ക്കി​യി​ലെ വാ​ൽ​ക്ക​ൻ കു​ഹ​യു​മാ​യി ശ​ശി പ​ങ്കി​ട്ടു. ഇ​ന്ത്യ​ക്കും തു​ർ​ക്കി​ക്കും പു​റ​മേ പാ​ക്കി​സ്താ​ൻ, ഘാ​ന, മെ​ക്സി​കോ, വി​യ​റ്റ്നാം, ഫി​ലി​പ്പൈ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള 100 ജാ​ല​വി​ദ്യ​ക്കാ​ർ പ​ങ്കെ​ടു​ത്ത​താ​യി​രു​ന്നു മ​ത്സ​രം. മാ​ന്ത്രി​ക​വി​ദ്യ​യി​ൽ ശ​ശി​ക്കു പേ​രെ​ടു​ത്തു​പ​റ​യാ​ൻ ഗു​രു​ക്ക​ന്മാ​രി​ല്ല. എ​ന്നി​ട്ടും ഏ​തു ജാ​ല​വി​ദ്യ​യും അ​നാ​യാ​സം കൈ-​മെ​യ് വ​ഴ​ക്ക​ത്തോ​ടെ ചെ​യ്ത് അ​തി​ശ​യി​പ്പി​ക്കും. ചെ​റു​പ്പ​ത്തി​ൽ മ​ന​സ്‌​സി​ൽ വി​സ്മ​യം നി​റ​ച്ച തെ​രു​വോ​ര ചെ​പ്പ​ടി​വി​ദ്യ​ക്കാ​രെ​ല്ലാം ത​ന്‍റെ ഗു​രു​ക്ക​ൻ​മാ​രാ​ണ​മെ​ന്നു ശ​ശി പ​റ​യു​ന്നു. തെ​രു​വോ​ര​ത്തു ക​ണ്ട ജാ​ല​വി​ദ്യ​ക​ൾ ഗൃ​ഹ​പാ​ഠം ചെ​യ്താ​ണ് മാ​ജി​ക്കി​ലെ സൂ​ത്ര​ങ്ങ​ൾ ശ​ശി സ്വ​ന്ത​മാ​ക്കി​യ​ത്.

1995ൽ ​കൊ​ല്ലം ഹി​പ്നോ സ്റ്റ​ഡി സെ​ന്‍റ​റി​ൽ​നി​ന്നു ഹി​പ്നോ​ട്ടി​സ​ത്തി​ൽ ക​ര​സ്ഥ​മാ​ക്കി​യ ഡി​പ്ലോ​മ യാ​ണ് ഇ​രു​ത്തം​വ​ന്ന മ​ജീ​ഷ്യ​നി​ലേ​ക്കു അ​ദ്ദേ​ഹ​ത്തെ വ​ഴി​ന​ട​ത്തി​യ​ത്. ഇ​തി​ന​കം കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 2000ൽ​പ​രം വേ​ദി​ക​ളി​ലാ​ണ് ജാ​ല​വി​ദ്യ​ക​ൾ അ​വ​ത​രി​പ്പി​ച്ച് ശ​ശി ക​ര​ഘോ​ഷം നേ​ടി​യി​ട്ടു​ണ്ട്. ആ​ലു​ങ്ക​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ-​ജാ​ന​കി ക​ർ​ഷ​ക ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ശ​ശി. ഭാ​ര്യ ഷീ​ജ​യും മ​ക്ക​ൾ എംഎ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ വി​ദ്യാ​ർ​ഥി​നി ശ​ര​ണ്യ​യും ബി​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​നു പ​ഠി​ക്കു​ന്ന ശ്യാ​മി​ലി​യും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

വേ​ദി​ക​ളി​ലെ ജാ​ല​വി​ദ്യ അ​വ​ത​ര​ണ​ത്തി​ൽ പ​ല​പ്പോ​ഴും ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ് സ​ഹാ​യി​ക​ൾ. അ​യ​ൽ​വാ​സി​യു​മാ​യ അ​പ്പാ​ലി​ക്കു​ന്നേ​ൽ ജോ​ണ്‍ ആ​ണ് മു​ഖ്യ സ​ഹാ​യി. 35 വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ലാ​ജീ​വി​ത​ത്തി​നി​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ശ​ശി​യെ തേ​ടി​യെ​ത്തി.​സു വ​ർ​ണ വി​സ്മ​യം അ​വാ​ർ​ഡ്, കെ.​എം.​എ മാ​യാ​മാ​ന്ത്രി​ക ഇ​ന്ദ്ര​ജാ​ല പു​ര​സ്കാ​രം, മാ​ജി​ക്ക​ൽ റി​യ​ലി​സം ഇ​ന്ദ്ര​ജാ​ല പു​ര​സ്കാ​രം, മാ​ന്ത്രി​ക​ര​ത്ന പു​ര​സ്കാ​രം... ഇ​ങ്ങ​നെ നീ​ളു​ന്നു ശ​ശി​ക്കു ല​ഭി​ച്ച അം​ഗീ​കാ​ര​ങ്ങ​ൾ. 2019ലെ ​ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് ജേ​താ​വാ​ണ് ശ​ശി.

ക​ഴി​ഞ്ഞ​വ​ർ​ഷം വി​യ​റ്റ്നാ​മി​ലെ ക്ല​ബ് മാ​ജി​ക് ട​ണ്‍ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ലും വാ​ഴ​ക്കു​ന്നം അ​ഖി​ല കേ​ര​ള മാ​യാ​ജാ​ല മ​ത്സ​ര​ത്തി​ലും ര​ണ്ടാ​മ​നാ​യി​രു​ന്നു. മ​ല​യാ​ളി മ​ജീ​ഷ്യ​ൻ​സ് അ​സോ​യി​യേ​ഷ​ൻ ഇ​ക്ക​ഴി​ഞ്ഞ ഒ​ന്പ​തി​നു എ​റ​ണാ​കു​ള​ത്തു സം​ഘ​ടി​പ്പി​ച്ച ഓ​ൾ കേ​ര​ള മാ​ജി​ക് മ​ത്സ​ര​ത്തി​ലും ര​ണ്ടാം സ്ഥാ​നം ഇ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു. മ​ജീ​ഷ്യ​ൻ​മാ​ർ​ക്കാ​യി ശ​ശി ക്ലാ​സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്.