യൂ​ണി​വേ​ഴ്സി​റ്റി വ​നി​താ ക്രി​ക്ക​റ്റ്: ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സി​ന് കി​രീ​ടം
Wednesday, January 19, 2022 12:21 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി വ​നി​താ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​നു കി​രീ​ടം. കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മാ​ള കാ​ർ​മ​ൽ കോ​ള​ജി​നെ തോ​ൽ​പി​ച്ചാ​ണ് സെ​ന്‍റ് മേ​രീ​സ് ചാ​ന്പ്യ​ൻ​മാ​രാ​യ​ത്. എ​ട്ടു​ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്.

നാ​ല് ഓ​വ​റി​ൽ 22 റ​ണ്‍​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ സെ​ന്‍റ്മേ​രീ​സി​ലെ സി.​കെ.ന​ന്ദ​ന മ​ത്സ​ര​ത്തി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യൂ​ണി​വേ​ഴ്സി​റ്റി സെ​ല​ക്ഷ​ൻ ക്യാ​ന്പി​ലേ​ക്ക് സെ​ന്‍റ്മേ​രീ​സി​ലെ 10 ക​ളി​ക്കാ​ർ ഇ​ടം നേ​ടി. വ​യ​നാ​ട് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള കൃ​ഷ്ണ​ഗി​രി അ​ക്കാ​ദ​മി​യി​ലെ പ​രി​ശീ​ല​ന​വും കോ​ള​ജി​ലെ മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പി​ന്തു​ണ​യും ആ​ണ് വി​ജ​യ​ത്തി​ന് അ​ടി​സ്ഥാ​ന​മെ​ന്ന് ടീം ​അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള ഒ​രു ടീ​മിനു ചാ​ന്പ്യ​ൻ​ഷി​പ്പ് ല​ഭി​ക്കു​ന്ന​ത്.