അ​ഞ്ചം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘം പി​ടി​യി​ൽ
Wednesday, January 19, 2022 12:21 AM IST
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​ള​വ​യ​ലി​ൽ നി​ന്നും ര​ണ്ട് വ​യ​നാ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ മീ​ന​ങ്ങാ​ടി പോ​ലീ​സ് പി​ടി​കൂ​ടി. അ​ഞ്ചു​പേ​ർ ര​ക്ഷ​പ്പെ​ട്ടു.

ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി വ​യ​നാ​ട് പോ​ലി​സ് മേ​ധാ​വി ഡോ.അ​ർ​വി​ന്ദ് സു​കു​മാ​ർ പ​റ​ഞ്ഞു. മീ​ന​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മു​ട്ടി​ൽ കൊ​ള​വ​യ​ലി​ൽ നി​ന്നു​മാ​ണ് അ​ഞ്ചം​ഗ സം​ഘ​ത്തെ മീ​ന​ങ്ങാ​ടി പോ​ലി​സ് പി​ടി​കൂ​ടി​യ​ത്.

ര​ണ്ട് നീ​ല സ്വി​ഫ്റ്റ് കാ​റു​ക​ളി​ലാ​യി സ​ഞ്ച​രി​ച്ച സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​രാ​ണ് ഒ​രു കാ​റു​മാ​യി പി​ടി​യി​ലാ​യ​ത്. ഒ​രു​കാ​റു​മാ​യി മ​റ്റ് അ​ഞ്ചു​പേ​ർ ക​ട​ന്നു​ക​ള​ഞ്ഞു.

കൊ​യി​ലാ​ണ്ടി കു​ന്ന​ത്ത​റ വ​ല്ലി​പ്പ​ടി​ക്ക​ൽ മീ​ത്ത​ൽ അ​രു​ണ്‍​കു​മാ​ർ(26), കൊ​യി​ലാ​ണ്ടി അ​രീ​ക്ക​ൽ മീ​ത്ത​ൽ അ​ഖി​ൽ(21 ), ഉ​ള്ളി​യേ​രി കു​ന്ന​ത്ത​റ പ​ടി​ഞ്ഞാ​റെ മീ​ത്ത​ൽ ന​ന്ദു​ലാ​ൽ (22), വ​യ​നാ​ട് റി​പ്പ​ണ്‍ കു​യി​ല​ൻ​വ​ള​പ്പി​ൽ സ​ക്ക​റി​യ(29), വ​യ​നാ​ട് വ​ടു​വ​ൻ​ചാ​ൽ ക​ട​ൽ​മാ​ട് വേ​ല​ൻ​മാ​രി​തൊ​ടി​യി​ൽ പ്ര​ദീ​പ്കു​മാ​ർ(37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൈ​സൂ​രു​വി​ൽ നി​ന്നും കു​ഴ​ൽ​പ്പ​ണ​വു​മാ​യി വ​രു​ന്ന​വ​രെ ല​ക്ഷ്യം വെ​ച്ചാ​ണ് സം​ഘം പ്ര​വ​ർ​ത്തി​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.