കു​ടി​വെ​ള്ളം ചോ​ദി​ച്ച് വീ​ട്ടി​ൽ ക​യ​റി; സ്മാ​ർ​ട്ട് ഫോ​ണ്‍ മോ​ഷ്ടി​ച്ചു മു​ങ്ങി
Wednesday, January 19, 2022 12:19 AM IST
മാ​ന​ന്ത​വാ​ടി: വെ​ള്ളം കു​ടി​ക്കാ​നാ​ണെ​ന്ന വ്യാ​ജേ​ന മാ​ന​ന്ത​വാ​ടി ക്ല​ബ് കു​ന്നി​ലെ ഒ​രു വീ​ട്ടി​ൽ ക​യ​റി സ്മാ​ർ​ട്ട് ഫോ​ണ്‍ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശി​ലേ​രി​യി​ൽ താ​മ​സി​ച്ചു വ​രു​ന്ന തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് കി​ഴ​ക്കേ​ക്ക​ര പു​ത്ത​ൻ​വീ​ട് അ​നി​ൽ കു​മാ​ർ (42) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കു​ടി​വെ​ള്ളം ചോ​ദി​ച്ച് ചെ​ല്ലു​ക​യും വീ​ട്ട​മ്മ വെ​ള്ള​മെ​ടു​ക്കാ​ൻ അ​ക​ത്തേ​ക്ക് പോ​യ​പ്പോ​ൾ പു​റ​ത്തു​ണ്ടാ​യി​രു​ന്ന ഫോ​ണ്‍ മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ൾ ടൗ​ണി​ലെ ഒ​രു ക​ട​യി​ലെ​ത്തി ഫോ​ണി​ന്‍റെ ലോ​ക്ക് ഒ​ഴി​വാ​ക്കി​യ ശേ​ഷം മ​റ്റൊ​രു ക​ട​യി​ൽ ഫോ​ണ്‍ വി​റ്റു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് മൊ​ബൈ​ൽ ഷോ​പ്പു​കാ​രു​ടെ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ മോ​ഷ​ണ​വി​വ​രം ഷെ​യ​ർ ചെ​യ്യു​ക​യും തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി വ​ല​യി​ലാ​കു​ക​യു​മാ​യി​രു​ന്നു. സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ ഒ​രു ക​ട​യി​ൽ നി​ന്നും മൊ​ബൈ​ലി​ന്‍റെ ലോ​ക്ക് ഒ​ഴി​വാ​ക്കി​യ അ​നി​ൽ മ​റ്റൊ​രു ക​ട​യി​ലാ​ണ് മൊ​ബൈ​ൽ വി​റ്റ​ത്. തു​ട​ർ​ന്ന് അ​വി​ടെ നി​ന്നും നാ​ലാ​യി​രം രൂ​പ​യു​ടെ മ​റ്റൊ​രു ഫോ​ണും 3000 രൂ​പ പ​ണ​മാ​യും കൈ​പ്പ​റ്റി.

എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് പ​രാ​തി പ്ര​കാ​ര​മു​ള്ള സൂ​ച​ന​ക​ൾ മാ​ന​ന്ത​വാ​ടി​യി​ലെ മൊ​ബൈ​ൽ ഷോ​പ്പു​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്മ​യെ അ​റി​യി​ച്ചു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​ട​യു​ട​മ പ്ര​തി സ്ക്രീ​ൻ ലോ​ക്ക് മാ​റ്റാ​നെ​ത്തി​യ വി​വ​രം പോ​ലീ​സി​നെ ധ​രി​പ്പി​ച്ചു. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റും പ​രി​ശോ​ധി​ച്ച പോ​ലീ​സ് പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.