സ്പാ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Wednesday, January 19, 2022 12:19 AM IST
ക​ൽ​പ്പ​റ്റ: നാ​ഷ​ണ​ൽ മെ​റി​റ്റ് കം ​മീ​ൻ​സ് സ്കോ​ള​ർ​ഷി​പ്, സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ​ഷ​ൻ, നാ​ഷ​ണ​ൽ ടാ​ല​ന്‍റ് സെ​ർ​ച്ച്, വി​വി​ധ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ്ര​വേ​ശ​നം തു​ട​ങ്ങി​യ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മു​ന്നേ​റ്റം ന​ട​ത്തി​യും ക​ൽ​പ്പ​റ്റ​യു​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യം വ​യ്ക്കു​ന്ന സ്പാ​ർ​ക്ക് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

നാ​ഷ​ണ​ൽ മെ​റി​റ്റ് കം ​മീ​ൻ​സ് പ​രീ​ക്ഷ​ക്കും സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ​ഷ​നും മ​റ്റ് മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കും വേ​ണ്ടി എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഇ​തി​ന്‍റ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ വ​ഴി​യാ​ണ് കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഏ​ഴാം ക്ലാ​സ് വാ​ർ​ഷി​ക മൂ​ല്യ നി​ർ​ണ​യ​ത്തി​ൽ 55 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി, നി​ല​വി​ൽ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന, കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം 1.5 ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു​മാ​ണ് യോ​ഗ്യ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​യി സ്പാ​ർ​ക്ക് ടീം ​ക​ൽ​പ്പ​റ്റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 27 ഹൈ​സ്കൂ​ളു​ക​ളി​ൽ നാ​ളെ സ്ക്രീ​നിം​ഗ് ടെ​സ്റ്റ് ന​ട​ത്തും.

1700 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് നാ​ളെ രാ​വി​ലെ 11 ന് ​ആ​രം​ഭി​ക്കു​ന്ന ഈ ​പ​രീ​ക്ഷ​യ്ക്കു​വേ​ണ്ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഓ​രോ സ്കൂ​ളു​ക​ളി​ലും ടീം ​സ്പാ​ർ​ക് ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്താ​ൻ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​യാ​റാ​യി ക​ഴി​ഞ്ഞു. പ​രീ​ക്ഷ​യി​ൽ നി​ശ്ചി​ത ശ​ത​മാ​നം മാ​ർ​ക്ക് നേ​ടു​ന്ന 200 വി​ദ്യാ​ർ​ഥി​ക​ളെ സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഓ​ണ്‍​ലൈ​നി​ലും ഓ​ഫ‌്‌​ലൈ​നു​മാ​യാ​ണ് പ​രി​ശീ​ല​നം.